Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
ഞാൻ പോയി ഫുഡ് എടുത്തിട്ട് വരാം...... ടച്ചിങ്‌സ് ഇല്ലാതെ ഇറങ്ങുന്നില്ല”
രണ്ട് പെഗ്ഗ് കഴിഞ്ഞപ്പോൾ അതും പറഞ്ഞ് വിഷ്ണു താഴേക്ക് ഇറങ്ങി പോയി.... എനിക്ക് പിന്നെ രണ്ട് പെഗ്ഗ് കഴിഞ്ഞ പിന്നെ എന്ത് വിഷവും പോവും..... ഇപ്പോഴത്തെ അവസ്ഥ വച്ച് ആദ്യത്തെ പെഗ്ഗ് തൊട്ട് സീൻ ഇല്ല.... എന്തും അകത്താക്കാം എന്ന അവസ്ഥയിലാണ്....
വിഷ്ണു താഴേക്ക് പോയതും ഞാൻ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു......
“ഡാ....... ടോണി........ഓടി വാടാ.....................”
താഴെ നിന്ന് വിഷ്ണുവിന്റെ നിലവിളി കേട്ടതും നെഞ്ച് ഒന്ന് പിടച്ചു....... എന്തോ പണിയാണ്....
ഓടി പിടിച്ച് ചെന്ന് നോക്കുമ്പോൾ കാണുന്നത് നിലത്ത് വീണു കിടക്കുന്ന യാമിനിയെ ആണ്....... ചുറ്റും ചോരയും........ ചോര കണ്ടതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.....
“ഹാ.... നോക്കി നിൽക്കാതെ പിടിക്കെടാ...... ഹോസ്പിറ്റലിൽ കൊണ്ടു പോവാ.....കൈ മുറിച്ചതാണ്.....”
വിഷ്ണുവിന്റെ ശബ്ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്...... പിന്നെ അവളെയും തൂക്കി എടുത്ത് ഒരു ഓട്ടം ആയിരുന്നു.............
തുടരും?
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു, തുടർന്നെഴുതാൻ ഏറ്റവും പ്രധാനം നിങ്ങളുടെ അഭിപ്രായങ്ങൾ തന്നെ ആണ്
സ്നേഹപൂർവ്വം
Hyder Marakkar?
💬 Comments
View all comments