0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2001
തോന്നി പോയി.......ദേഹം ആസകലം വിറയ്കുന്നത് പോലെ... “ഹായ് ടോണി ചേട്ടാ.......” കർത്താവെ....... ഇതിന് എങ്ങനെ എന്റെ പേര് അറിയാം...... എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല........ ഞാൻ ആ സുന്ദരിയുടെ മുനിൽ നിന്ന് വിറയ്ക്കുകയാണ്......... “എന്താടാ ഇങ്ങനെ ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിക്കുന്നത്.........” ഹരി ആയിരുന്നു........... അവനെ കണ്ടതും ഞാൻ ഒന്ന് ഫ്രീ ആയത് പോലെ തോന്നി......
“നിനക്ക് ശ്രീകുട്ടിയെ അറിയില്ലേ??” “മച്..........” ഹരി അത് ചോദിച്ചപ്പോൾ ഞാൻ ഇല്ല എന്ന രീതിയിൽ ചുമൽ അനക്കി..... “ആ....... എങ്കിൽ പരിചയ പെട്ടോ........ ഇതാണ് നമ്മുടെ ഷോർട്ട് ഫിലിമിലെ നായിക, ശ്രീ ലക്ഷ്മി..... എന്റെ ഫാമിലി ഫ്രണ്ട് ആണ്, പിന്നെ നമ്മുടെ കോളേജിൽ ജൂനിയർ ആയിരുന്നു” “ഏഹ്...... നമ്മുടെ കോളേജിലോ??” ഞാൻ സംശയത്തോടെ ഹരിയോട് ചോദിച്ചു, കാരണം ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ മൂന്ന് കൊല്ലം പഠിച്ചിട്ടും ആ കോളേജിൽ കണ്ടിരുന്നില്ല...... “ആ.... അതിന് വല്ലപ്പോഴും കളക്ഷൻ എടുക്കാൻ വിളിക്കുമ്പോഴെങ്കിലും കോളേജിലേക്ക് വരണമായിരുന്നു” ഞാൻ ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി....... “പക്ഷെ ഞാൻ ടോണി ചേട്ടനെ ഒരുപാട് തവണ കണ്ടിട്ടുണ്ട്” പെട്ടെന്ന് അവൾ അത് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി, ഇത്രയും സുന്ദരിയായ പെൺകുട്ടി എന്നെ ശ്രദ്ധിച്ചിട്ടും അതിനെ കാണാതെ പോയ എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി...... “ആ അത് അങ്ങനെ ആണല്ലോ...... വെളിച്ചപ്പാടിനെ എല്ലാവരും അറിയും.....ഹ.......ഹ.......” ഹരിയുടെ ഒടുക്കത്തെ തമാശ...... അത് കേട്ട് പെണ്ണ് ചിരിക്കുന്നുണ്ട് “മോൻ പോയി ഷൂട്ട്‌ ചെയ്യാൻ നോക്ക്” “ഓ..... പ്രൊഡ്യൂസർ ചൂടാവാൻ തുടങ്ങി..... വാ ശ്രീക്കുട്ടി നമുക്ക് നോക്കാ.......” അതും പറഞ്ഞ് ഹരി തിരിഞ്ഞ് നടന്നപ്പോൾ എന്നെ നോക്കി ഒരു മനോഹരമായ ചിരിയും ചിരിച്ചിട്ട് അവൾ അവന്റെ പിന്നാലെ പോയി, ആ ചിരിയിൽ ഞാൻ ഉരുകുന്നത് പോലെ തോന്നി പോയി...... കർത്താവെ ഇത് മറ്റേ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ, എന്തായാലും ആദ്യമായി ആണ് ഇങ്ങനെ ഒക്കെ........... ഈ ഷൂട്ടിംഗ് ബോറടിപ്പിക്കുന്ന പരിപാടി ആയതുകൊണ്ട് വെറുതെ ഒന്ന് കയറി ഇറങ്ങാമെന്നു കരുതിയ ഞാൻ വൈകുന്നേരം ഷൂട്ട്‌ കഴിയുന്ന വരെ അവിടെ തന്നെ ചുറ്റി കറങ്ങി നടന്നു....... “ടോണി........ഡ........നീ പോവുന്ന വഴിക്ക് ഈ പെണ്ണിനെ ഒന്ന് വീട്ടിൽ ആക്കി കൊടുക്ക്, എനിക്ക് ഒന്നു രണ്ടു സാധനം വാങ്ങാൻ ടൗണിൽ പോവാനുണ്ട്” ശ്രീലക്ഷ്മിയെ നോക്കി കൊണ്ട് ഹരി എന്നോട് അത് പറഞ്ഞപ്പോൾ എന്തിനാണ് എനിക്ക് തുള്ളി

💬 Comments

View all comments