Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
തീരെ വയ്യാതെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ വീടിന്റെ ഉത്തരവാദിത്തം മൊത്തം അവൻ നോക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു, അങ്ങനെ ഡിഗ്രി കഴിഞ്ഞ് പെട്ടെന്ന് തന്നെ അവൻ ടൗണിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി, അതോടെ ആ ഹൈലൈറ്റ് ചുരുളൻ മുടിയും വെട്ടി ആള് ആകെ മാറിയിരുന്നു...
അങ്ങനെ വേലയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞ് നടക്കുന്ന സമയത്താണ് എന്റെ ജീവിതം തന്നെ ഇങ്ങനെ മാറി മറിഞ്ഞതിന്റെ എല്ലാം തുടക്കം
വിഷ്ണു ജോലിക്ക് കയറിയതോടെ ഞാനും ഹരിയും ദിവസവും രാവിലെ കാറും എടുത്ത് ഇറങ്ങും, വെള്ളമടിയും സിനിമയ്ക്ക് പോക്കും തന്നെ ആയിരുന്നു പ്രധാന പരിപാടി, വൈകുന്നേരം ആയാൽ വയലിൽ ഫുട്ബോൾ കളിക്കാനും പോവും,
ഒരു ദിവസം വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് വയലിൽ വെറുതെ ഇരിക്കുമ്പോഴാണ് ഹരി ഒരു ഷോർട്ട് ഫിലിം എടുക്കണം എന്ന ആഗ്രഹം പറഞ്ഞത്, എല്ലാവരും അതിനെ പിന്താങ്ങി...... കാരണം സിനിമ സംവിധായകൻ ആകുക എന്ന അവന്റെ ആഗ്രഹത്തിന്റെ ആദ്യ പടി ആയിരിക്കും ഈ ഷോർട്ട് ഫിലിം എന്ന് എല്ലാർക്കും തോന്നി.....
അങ്ങനെ ഷോർട്ട് ഫിലിമിനുള്ള എല്ലാ കാര്യങ്ങളും ശരിയായി, പൈസ ഒഴിച്ച്, പല രീതിയിൽ ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല, അവസാനം ഞങ്ങൾ ഒരു തീരുമാനം എടുത്തു........ സാക്ഷാൽ ടോണി മാത്യു തെക്കേപറമ്പിൽ ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവ് ആവാൻ തീരുമാനിച്ചു, അതെ ഞാൻ തന്നെ......... നമ്മളെ കൂട്ടുകാരന്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ.......... അങ്ങനെ മേരിയെ സോപ്പിട്ട് ഞാൻ പൈസ ശരിയാക്കി....... മേരിയുടെ പേരിൽ ടൗണിൽ ഒരു കെട്ടിടമുണ്ട്, അതിൽ നിന്ന് കിട്ടുന്ന വാടക ഉള്ളത് കൊണ്ട് എനിക്ക് അത്യാവശ്യം പൈസയ്ക്ക് അപ്പന്റെ മുനിൽ ചെന്ന് കൈ നീട്ടേണ്ട ഗതി വരാറില്ല....
ആ ദിവസം വന്നെത്തി, “സൂപ്പർഹീറോ” എന്ന പേരിൽ ഹരി കഥ എഴുതി സംവിധാനം ചെയ്ത് ഞാൻ നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ ആദ്യ ദിവസത്തെ ഷൂട്ട്......
അന്ന് ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത്, എല്ലാവരോടും ചിരിച്ച് കളിച്ച് സംസാരിച്ച് നടക്കുന്ന ആ സുന്ദരിയിലേക്ക് ആണ് എന്റെ കണ്ണ് പോയത്, ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ കണ്ട് കണ്ണെടുക്കാതെ നോക്കി നിന്ന നിമിഷം....... അവൾ മുഖത്ത് ആ സുന്ദരമായ ചിരി വാരി വിതറി കൊണ്ട് തന്നെ എന്റെ അടുത്തേക്ക് വരുന്നത് പോലെ തോന്നി........ കർത്താവേ എന്താണ് എനിക്ക് ഈ സംഭവിക്കുന്നത് എന്ന്

💬 Comments
View all comments