Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
അപ്പൻ പുതിയ ബെൻസ് വാങ്ങിയപ്പോൾ പഴയ കോണ്ടെസ്സ വിൽക്കാൻ തീരുമാനിച്ചു, ചെറുപ്പം തൊട്ട് അത്ഭുതത്തോടെ നോക്കി കണ്ട ആ വണ്ടി കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല, നേരെ പോയി മേരിയെ സോപ്പിട്ടു, എന്തോ ആ സമയത്ത് നല്ല മൂഡിൽ ആയിരുന്ന അപ്പൻ മേരി വഴി പറഞ്ഞ എന്റെ ആഗ്രഹത്തിന് സമ്മതം മൂളി..... അതെ അപ്പന്റെ പഴയ കോണ്ടെസ്സ എനിക്ക് സ്വന്തമായി കിട്ടിയ ദിവസം, എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സന്തോഷത്തിന്റെ ചുരുക്കം ദിനങ്ങളിൽ ഒന്നായിരുന്നു അത്.
അങ്ങനെ പ്ലസ്ടു കഴിഞ്ഞ് ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഞങ്ങടെ നാട്ടിൽ നിന്ന് 15km അകലെ ടൗണിലുള്ള കോളേജിൽ ഡിഗ്രിക്ക് ചേർന്നു, അവിടെയും ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് തന്നെ ആയിരുന്നു..... ഒരേ ക്ലാസ്സിൽ.
രാവിലെ ഞാൻ കാറും എടുത്ത് നേരെ രണ്ടിനെയും പൊക്കി ടൗണിലേക്ക് വിടും, പക്ഷെ ക്ലാസ്സിൽ കയറൽ ഒക്കെ കണക്കായിരുന്നു, നാട്ടുകാരുടെ സി.സി.ടി.വി നിരീക്ഷണത്തിൽ നിന്ന് രക്ഷപെട്ടതോടെ മദ്യപാനം സിഗരറ്റ് വലി തുടങ്ങിയ കുറച്ച് ശീലങ്ങളും ഞങ്ങടെ ജീവിതത്തിലേക്ക് കടന്ന് വന്നു.........
പ്രണയം എന്ന വിഷയം കടന്ന് വരാത്തത് കൊണ്ട് മൂന്ന് വർഷത്തെ കോളേജ് ലൈഫും ഞങ്ങൾ ശരിക്കും ആസ്വദിച്ചു.
പക്ഷെ കോളേജിൽ എത്തിയതോടെ എന്റെ ജീവിതത്തിൽ മറ്റൊരു മാറ്റം സംഭവിച്ചു, ചെറുപ്പം തൊട്ട് മനസ്സിൽ കയറിയ ഒരു ആഗ്രഹം ഞാൻ ഉപേക്ഷിച്ചു....... വലുതായാൽ ഫുട്ബോൾ കളിക്കാരൻ ആവണമെന്ന ആഗ്രഹം...... കോളേജിൽ എത്തിയതോടെ ഫുട്ബോൾ കളി ഞാൻ വെറും ഒരു വിനോദം മാത്രമായി കാണാൻ തുടങ്ങി......
അവസാന സെമസ്റ്റർ ആയപ്പോഴേക്കും എനിക്ക് പരീക്ഷ എഴുതാനുള്ള മൂഡ് ഒന്നും ഇല്ലായിരുന്നു, അതുകൊണ്ട് അവസാന സെമസ്റ്ററിൽ ഞാൻ കോഴ്സ് ഡ്രോപ്പ് ചെയ്തു, അത്യാവശ്യം സ്വത്ത് ഒക്കെ ഉള്ളത് കൊണ്ട് ഡിഗ്രി ഇല്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു........ ഹാ....... അത് എന്തായാലും ഇപ്പോ ചിന്തിക്കുമ്പോൾ വല്യ മണ്ടത്തരം ആയി പോയെന്ന് തോന്നുന്നു........
ഹരിയ്ക്ക് ആണെങ്കിൽ കോളേജിൽ പഠിക്കുന്ന സമയത്ത് സിനിമ തലയിൽ കയറിയിരുന്നു, അവന് എങ്ങനെയെങ്കിലും ഒരു സിനിമ സംവിധായകൻ ആവണം എന്ന ആഗ്രഹം ആയിരുന്നു, വീട്ടുകാരെ പേടിച്ച് കോഴ്സ് പൂർത്തി ആക്കിയെങ്കിലും അവന് വിരലിൽ എണ്ണാൻ കഴിയാത്ത അത്ര സപ്ലീ ഉള്ളത് ആയിരുന്നു എന്റെ ഒരു ആശ്വാസം..............
വിഷ്ണു പക്ഷെ സപ്ലീ ഒന്നും ഇല്ലാതെ ഡിഗ്രി പാസ്സായി, അവന്റെ അവസ്ഥ അങ്ങനെ ആയിരുന്നു, ഓട്ടോ ഡ്രൈവർ ആയ അച്ഛന്
💬 Comments
View all comments