Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
കോമഡി സിനിമ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു
###############################
ഞാൻ ടോണി മാത്യൂസ് തെക്കേപറമ്പിൽ, മാത്യു മേരി ദമ്പതികളുടെ ഏക മകനായി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു, അപ്പൻ അപ്പൂപ്പന്മാരായി ഉണ്ടാക്കി ഇട്ട സ്വത്തുക്കളുടെ ഒക്കെ ഏക അവകാശി, പുറമെ നിന്ന് നോക്കുന്നവർക്ക് തെക്കേപറമ്പിലെ രാജകുമാരന്റെ ജീവിതം രാജകീയമായി തോന്നുമെങ്കിലും അങ്ങനെ ആയിരുന്നില്ല യാഥാർഥ്യം.
ഓർമ്മ വെച്ച കാലം മുതൽ അപ്പൻ എന്ന് കേട്ടാൽ ഭയമായിരുന്നു, ദിവസവും രാത്രിയിലെ മദ്യ സേവ കഴിഞ്ഞ് വന്നു മേരിയെയും എന്നെയും തെറി വിളിക്കാനും തല്ലാനും വരുന്ന ഒരു ദുഷ്ടൻ, അതാണ് അപ്പനെ കുറിച്ചുള്ള എന്റെ മനോഹരമായ ഓർമ്മ. രാത്രിയിൽ അപ്പൻ ഉറങ്ങി കഴിഞ്ഞ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു പാവം, അതാണ് മേരിയെ കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസിലേക്ക് ആദ്യം വരുന്ന ഓർമ്മ (അമ്മച്ചിയെ ഞാൻ ചെറുപ്പം തൊട്ട് മേരി എന്ന് വിളിച്ചു ശീലിച്ചു പോയി, ആ ശീലം മാറ്റാൻ മേരിയും ശ്രമിച്ചില്ല എന്നതാണ് സത്യം). അങ്ങനെ സ്നേഹം എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് പോലും അറിയാത്ത അപ്പനും സ്നേഹത്തിന്റെ പര്യായം ആയ മേരിക്കും ഒപ്പം ഞാൻ വളർന്നു..............
പത്താം ക്ലാസ്സ് കഴിഞ്ഞ് പുതിയ സ്കൂളിൽ +1ന് ജോയിൻ ചെയ്ത് ആദ്യ ദിവസമാണ് ഹരിയും വിഷ്ണുവും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്, “സന്തോഷം” എന്ന വാക്ക് എന്റെ ജീവിത നിഘണ്ടുവിലേക്ക് എഴുതി ചേർത്ത എന്റെ ചെങ്ങായിമാർ.
പുതിയ സ്കൂളിൽ ആദ്യ ദിവസം അല്പം ഭയത്തോടെ കയറി ചെന്ന എന്നെ വിളിച്ച് അടുത്ത് ഇരുത്തിയത് ഹരി
💬 Comments
View all comments