0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 1997

പുലിവാൽ കല്യാണം 1

Pulivaal Kallyanam Part 1 | Author : Hyder Marakkar

ഹായ് ഞാൻ ഹൈദർ മരക്കാർ, ചെറിയമ്മയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക്????? അത് തന്നെ ആണ് ഞാൻ തുടർന്നെഴുതാൻ കാരണം.... ഈ കഥയ്ക്ക് “പുലിവാൽ കല്യാണം” എന്ന മലയാളം സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ല.... ആ പേര് മാത്രം ഞാൻ ഇങ്ങ് ചാമ്പി...... കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം “ടപ്പെ.......” കിട്ടി......കരണം പുകയുന്ന ഒരു അസ്സല് തല്ല്...... “ഡ...........നായേ..................... ബാക്കിയുള്ളവരെ നാണം കെടുത്തി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.........ഹോ............ അതെങ്ങനെ.... തള്ളയുടെ അലെ മോൻ, ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമായിരുന്നു........ തെറ്റ് പറ്റി പോയി....... പിന്നെ വിവരം അറിഞ്ഞു ഞാൻ ഓടി പിടിച്ച് വന്നത്.........ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുതെന്ന് പറയാനാണ്....... മനസിലായോ #$$##$$$#$$$.................. ഡോ രമേശാ.... വണ്ടി എടുക്കെടാ........” ഇപ്പോ എന്നെ തല്ലിയിട്ട് മനോഹരമായി തെറിയും വിളിച്ച് പോയത് വേറെ ആരുമല്ല, എന്റെ അപ്പനാണ്..... നാട്ടുകാർ പിശുക്കൻ മത്തായി എന്ന് ഓമന പേരിട്ട് വിളിക്കുന്ന മാത്യൂസ് തെക്കേപറമ്പിൽ..... ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു, നേരെ നിൽക്കാൻ കഴിയുന്നില്ല...... അടുത്ത് കണ്ട ആൽമരത്തിന്റെ തറയിലേക്ക് ഇരുന്നതും കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ തോന്നി..... വായിൽ സ്വർണ്ണ കരണ്ടി വച്ച് ജനിച്ചവൻ എന്ന് പറഞ്ഞ് നാട്ടുകാരും കൂട്ടുകാരും അസൂയയോടെ നോക്കിയിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് തെരുവിൽ എത്തിയിരിക്കുന്നു, ഒപ്പം ഒട്ടും പ്രതീക്ഷിക്കാതെ കല്യാണം കഴിക്കേണ്ട വന്ന പെണ്ണും...... കണ്ണ് അടഞ്ഞു തുടങ്ങിയതും എന്റെ ഇതുവരെ ഉള്ള ജീവിതം ഒരു കോമഡി സിനിമ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു ############################### ഞാൻ ടോണി മാത്യൂസ് തെക്കേപറമ്പിൽ, മാത്യു മേരി ദമ്പതികളുടെ ഏക മകനായി വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു, അപ്പൻ അപ്പൂപ്പന്മാരായി ഉണ്ടാക്കി ഇട്ട സ്വത്തുക്കളുടെ ഒക്കെ ഏക അവകാശി, പുറമെ നിന്ന് നോക്കുന്നവർക്ക് തെക്കേപറമ്പിലെ രാജകുമാരന്റെ ജീവിതം രാജകീയമായി തോന്നുമെങ്കിലും അങ്ങനെ ആയിരുന്നില്ല യാഥാർഥ്യം.
ഓർമ്മ വെച്ച  കാലം മുതൽ അപ്പൻ എന്ന് കേട്ടാൽ ഭയമായിരുന്നു, ദിവസവും രാത്രിയിലെ മദ്യ സേവ കഴിഞ്ഞ് വന്നു മേരിയെയും എന്നെയും തെറി വിളിക്കാനും തല്ലാനും വരുന്ന ഒരു ദുഷ്ടൻ, അതാണ് അപ്പനെ കുറിച്ചുള്ള എന്റെ മനോഹരമായ ഓർമ്മ. രാത്രിയിൽ അപ്പൻ ഉറങ്ങി കഴിഞ്ഞ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു പാവം,

💬 Comments

View all comments