0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2003
ഇത്........ ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല അവൾ വീട്ടിലേക്ക് കയറി പോയിട്ടും അല്പനേരം കഴിഞ്ഞാണ് ഞാൻ വണ്ടി എടുത്തത്, അങ്ങനെ ഇരുന്ന് പോയി..... എന്തായാലും ഇത്ര നേരത്തെ വീട്ടിലേക്ക് പോവാൻ തോന്നിയില്ല, വിഷ്ണുവിനെ വിളിച്ചു ക്ലബിലേക്ക് വരാൻ പറഞ്ഞിട്ട് ഞാൻ നേരെ ഞങ്ങടെ ക്ലബിലേക്ക് വിട്ടു......... ക്ലബ്‌ എന്ന് പറഞ്ഞ അത്യാവശ്യം വലിയ ഒരു മുറി ആയിരുന്നു, ഒരു ടിവിയും ഉണ്ട്....... പ്രധാനമായി കളി ഒരുമിച്ച് ഇരുന്ന് കാണാൻ വേണ്ടി ആണ് ഞങ്ങൾ നാട്ടിലെ പിള്ളേര് എല്ലാവരും കൂടി ഇങ്ങനെ ഒരു സെറ്റപ്പ് തുടങ്ങിയത്......... ഇപ്പോ രാത്രി കളി കാണലും പകൽ കാരംസ് കളി ഒക്കെ ആയി ഫുൾ ടൈം ആക്റ്റീവ് ആണ് ക്ലബ്‌............ നാട്ടുകാരുടെ കണ്ണിലെ കരടാണ് ഞങ്ങടെ ക്ലബ്‌ എങ്കിലും എന്തെങ്കിലും പ്രശ്നം വന്ന ഞങ്ങൾ തന്നെ ഇറങ്ങണം, എല്ലാ നാട്ടിലും ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരിക്കും അവസ്ഥ............ ക്ലബിൽ ചെന്നപ്പോൾ അവിടെ പിള്ളേര് ഇരുന്ന് ഏതോ കഴിഞ്ഞ കളിയുടെ ഹൈലൈറ്റ്സ് കാണുകയാണ്, ടിവിയുടെ മുനിൽ ഇരിക്കാനുള്ള മൂഡ് ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു സിഗരറ്റും കത്തിച്ചിട്ട് പുറത്ത് ഇരുന്നു, സിഗരറ്റ് വലിച്ചു കഴിയുന്നതിലും മുന്നെ വിഷ്ണുവും എത്തി.......... “എന്താ മോനെ എന്താണ് സീൻ??” കയറി വന്ന പാടേ വിഷ്ണു ചോദിച്ചു “എന്ത് സീൻ??” “ഓ..... അപ്പൊ പ്രശ്നം ഒന്നുമില്ലേ..... നിന്റെ സംസാരം കേട്ടപ്പോൾ ഞാൻ കരുതി എവിടെയോ പോയി വള്ളിയും വലിച്ച് വന്നിട്ടുണ്ടെന്ന്”
“പിന്നെ ഡെയിലി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കൽ അല്ലേ എനിക്ക് പണി...... ഒന്ന് പോയെടാ.......” ഞാൻ ആ സിഗരറ്റ് ചവിട്ടി കെടുത്തി കൊണ്ട് പറഞ്ഞു. “ഹ.......ഹ.......ഹ........ അത് നിനക്ക് ഇതുവരെ മനസിലായിട്ടില്ലേ ടോണിക്കുട്ടാ....... നീ വെറുതെ പോയി നിന്ന മതി..... പ്രശ്നങ്ങൾ ഓട്ടോ വിളിച്ചോ ബസ് വിളിച്ചോ അവിടെ എത്തിക്കോളും...... കഴിഞ്ഞ ആഴ്ച മറ്റേ പെട്രോൾ പമ്പിൽ വച്ച് നടന്നത് ഓർമ്മയില്ലേ.......” “ഓ..... മതി മതി...... അവന്റെ ഒടുക്കത്തെ കണ്ടുപിടിത്തം, ഇന്ന് എന്തായാലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല......” “ശരി ശരി...... പിന്നെ എങ്ങനെ ഉണ്ടായിരുന്നു ഷൂട്ടിംഗ് ഒക്കെ.....” “ആഹ്....... അടിപൊളി ആയി പോവുന്നുണ്ട്, ഹരി തകർത്തില്ലേ..... അവൻ എന്തായാലും വല്യ സംവിധായകൻ ആയി മാറും മോനെ..... എനിക്ക് ഉറപ്പാണ്.....” “അവന് നല്ല കഴിവുണ്ട്....... ഭാഗ്യം കൂടെ ഉണ്ടായ മതി ലേ..... പിന്നെ നമ്മളെ ചെക്കനെ പിടിച്ച കിട്ടൂല്ല” “ഹ്മ്മ്....... ഡ...........ഒരു കാര്യമുണ്ട് അല്പസമയത്തെ മൗനത്തിന്

💬 Comments

View all comments