0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4332
എല്ലാം നുണഞ്ഞ് ആസ്വദിച്ചു, ഈ തവണ വെറുമൊരു ശിലയുടെ റോൾ ആയിരുന്നു എനിക്ക്..... “ഇഷ്ടായത്.............കൊണ്ട്” അവസാനം എന്നിൽ നിന്നും അകന്ന് മാറിയ ശേഷം കിതച്ചുകൊണ്ട് മീനു പറഞ്ഞു, അവൾക്ക് എന്നെ ഇപ്പോ എത്രമാത്രം ഇഷ്ടമാണെന്ന് മനസിലാക്കാൻ എനിക്ക് ആ വാക്കുകളുടെ ആവശ്യമില്ല, എങ്കിലും അത് കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം..... വീണ്ടും ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഒന്നായി നിന്നു, ഈ തവണ മീനു എന്റെ മാറിലേക്ക് മുഖം പൂഴ്ത്തിയില്ല, പകരം എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു...... കണ്ണുകൾ സ്നേഹം പങ്കുവെക്കുന്നു, ഒരു പ്രത്യേക അനുഭൂതി, ആ കണ്ണിലേക്ക് നോക്കുമ്പോൾ ഞാൻ എല്ലാം മറക്കുന്നു....... "ദേവീ.....പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്......” ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ ഞാൻ പറഞ്ഞു, എന്തോ ആ കണ്ണുകളിലേക്ക് നോക്കി നിന്നപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ആ വരികളാണ്.... പക്ഷെ സംഗതി ഏറ്റില്ല, ഞാൻ പ്രണയാത്മകമായി പറഞ്ഞു നിർത്തിയതും പെണ്ണ് പൊട്ടി ചിരിക്കാൻ തുടങ്ങി....
“എന്താ??” ആ ഇളി കണ്ട് ഞാൻ ചോദിച്ചു..... “ഏയ്.......... ബൈഹാർട്ട്‌ പഠിക്കാൻ കഷ്ടപ്പെടട്ടെന്നു തോന്നി....” അതും പറഞ്ഞ് പെണ്ണ് വീണ്ടും ചിരിക്കാൻ തുടങ്ങി.... “ഓ ബൈഹാർട്ട്‌ പഠിക്കേണ്ട കാര്യം ഒന്നുമില്ല, അതൊരു ജിന്നിന്റെ വരികളാണ് മോളെ, ഉള്ളിൽ കയറി കൂടിയ പിന്നെ ഇറങ്ങി പോവില്ല....” ഞാൻ മീനൂന്റെ മൂക്കിൽ മൂക്ക് മുട്ടിച്ചുകൊണ്ട് പറഞ്ഞു.... “ഓ..... ഏത് ജിന്ന് ആണെങ്കിലും ഇപ്പോ തന്നെ ഇറക്കി വിട്ടോ, ഇനി ഞാൻ മാത്രം മതി ഇതിന്റെ അകത്ത്...” എന്നും പറഞ്ഞ് മീനു എന്റെ നെഞ്ചിൽ ഒന്ന് വേദനിപ്പിക്കാതെ കുത്തിയിട്ട് നെഞ്ചിൽ തല വെച്ച് കിടന്നു... പെണ്ണിന്റെ കുശുമ്പ് കണ്ടപ്പോൾ എനിക്ക് ചിരി വന്നു, ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും...... “അതെ...... ഇങ്ങനെ കെട്ടിപ്പിടിച്ച് നിന്ന മതിയോ, വിശക്കുന്നു” “അയ്യോ........ അത് മറന്നുപോയി, ഒന്നും ഉണ്ടാക്കിയില്ല” എന്നിൽ നിന്നും അകന്നു മാറി മുഖം ചുളിച്ചു കൊണ്ടാണ് മീനു അത് പറഞ്ഞത്, “ഓ ഇനി ഇപ്പോ കുക്ക് ചെയ്യണ്ട, ഹോട്ടലിൽ നിന്ന് വാങ്ങാ” തോളിലൂടെ കയ്യിട്ട് ചേർത്തു

💬 Comments

View all comments