0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4333
പിടിച്ചുകൊണ്ടു ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന് മുഖത്ത് പുഞ്ചിരി വിരിഞ്ഞു, അവൾ ആഗ്രഹിച്ച കാര്യമാണ് ഞാൻ പറഞ്ഞതെന്ന് ആ മുഖം കണ്ടാൽ അറിയാം ഞങ്ങൾ കൈകൾ കോർത്തുകൊണ്ട് തന്നെ മുറിയിലേക്ക് നടന്നു, അകത്തു എത്തുമ്പോഴേക്കും മീനു എന്നിൽ നിന്നും അകന്നു മാറി നടന്നു..... ശ്രീലക്ഷ്മി കട്ടിലിൽ എന്തോ ആലോചിച്ച് ഇരിപ്പുണ്ട്, ഞാൻ പല്ല് തേച്ച് മറ്റ് പ്രഭാത കർമങ്ങൾ ഒക്കെ തീർത്ത് വേഗം തന്നെ ഇറങ്ങി, ഇത്രയും നേരം വയറിനെ പരിഗണിക്കാതെ ഇരുന്നതിന് പുള്ളി പിണങ്ങിയിട്ടുണ്ട്, വയറു കാളാൻ തുടങ്ങി... “ന്ക്കി ദോശ മതി ട്ടോ.......” ഇറങ്ങാൻ നേരം മീനു പിന്നാലെ വന്ന് പറഞ്ഞു.... “ഓ.....സമയം പതിനൊന്നു മണിയായി, എന്തെങ്കിലും ബാക്കി ഉണ്ടായ മതിയായിരുന്നു” ഒട്ടും സമയം കളയാതെ ഞാൻ വണ്ടി എടുത്ത് ഹോട്ടലിലേക്ക് വിട്ടു, പ്രതീക്ഷിച്ച പോലെ ഹോട്ടലിൽ ഫുഡ്‌ ഒക്കെ തീരാറായിരുന്നു.... ദോശ ഒക്കെ എപ്പോഴോ ഖത്തം ഹുവാ, അതുകൊണ്ട് കിട്ടിയ പുട്ടും കടല കറിയും വാങ്ങി ഞാൻ വേഗം തിരിച്ചു...
ദോശയ്ക്ക് പകരം പുട്ട് കണ്ടപ്പോൾ മുഖം ഒന്ന് ചുളിച്ചെങ്കിലും “തീർന്നുപോയി മീനൂസേ” എന്ന ഒറ്റ വാചകത്തിൽ പെണ്ണിന്റെ മുഖം വീണ്ടും തെളിഞ്ഞ് വന്നു, ഇത്ര എളുപ്പമാണോ എന്റെ പെണ്ണിനെ മെരുക്കാൻ...... ആ കണ്ടറിയണം... ഞാനും മീനുവും ശ്രീലക്ഷ്മിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ശ്രീലക്ഷ്മിയുടെ സാന്നിധ്യം എന്നെ വല്ലാതെ അസ്വസ്ഥൻ ആക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റ് മുകളിൽ ടാങ്കിന്റെ അടുത്ത് ചെന്ന് ഇരുന്നു... ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോൾ സിഗരറ്റ് വലിക്കാൻ തോന്നുന്നുണ്ട്, പക്ഷെ ഞാൻ കഷ്ടപ്പെട്ട് നിയന്ത്രിച്ചു.... മറ്റന്നാളെ ആണ് catamounts fc യുടെ സെലെക്ഷൻ ക്യാമ്പ്, ഇനിയും ഈ പുകവലി നിർത്തിയില്ലെങ്കിൽ അത് എന്റെ ആഗ്രഹങ്ങൾക്ക് തടയിടും..... പിന്നെ മീനൂട്ടി, അവൾക്ക് ഞാൻ പുകവലിക്കുന്നത് ഇഷ്ടമല്ല.... സൊ, എത്ര കഷ്ടപ്പെട്ടും ഈ ദുശീലം നിർത്താൻ തന്നെ ഞാൻ ഉറച്ച തീരുമാനം എടുക്കുകയാണ്... “ദേ..... ഇതൊന്ന് ഇട്ട് തരോ” സിഗരറ്റ് വലിക്കാനുള്ള പ്രവണത കഷ്ടപ്പെട്ട് നിയന്ത്രിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മീനു കയറി വന്നത്,

💬 Comments

View all comments