Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
പറഞ്ഞ് ഞാൻ എപ്പോഴോ ഉറങ്ങിയും പോയി.....
രാവിലെ അടുക്കളയിൽ മീനുവിന്റെ പാത്രം വെച്ചുള്ള ഡ്രം വായന കേൾക്കാൻ കഴിയാഞ്ഞത് കൊണ്ട് നല്ല സുഖമായി കിടന്ന് ഉറങ്ങി, ഇന്നലെ ഞാൻ ഒന്ന് കളിപ്പിച്ച കൊണ്ടാകാം പെണ്ണ് ഇങ്ങോട്ട് കയറി വന്നു വിളിക്കാനും നിന്നില്ല..... അത് എന്തായാലും നന്നായി, കുറെ നേരം കിടന്ന് ഉറങ്ങാൻ സാധിച്ചു... ആകെ ചതിച്ചത് രാവിലത്തെ ഷിഫ്റ്റിന് കയറിയ സൂര്യനാണ്, പുള്ളി വന്നില്ലായിരുന്നെങ്കിൽ ഞാൻ ഉച്ചവരെ കിടന്നുറങ്ങിയേനെ, എന്നാലും സാരമില്ല.... പത്തര വരെ സുഖമായി ഉറങ്ങി....
എഴുന്നേറ്റ് കൈകൾ രണ്ടും ഉയർത്തി ഒന്ന് ഞെളിഞ്ഞ ശേഷം ഞാൻ താഴേക്ക് ഇറങ്ങി..... ഇറങ്ങി ചെന്നതും ഞാൻ കണ്ടത് ടെറസിന്റെ ഒരു മൂലയിൽ രണ്ട് കസേരയിട്ട് കാര്യമായി സംസാരിച്ചുകൊണ്ട് ഇരിക്കുന്ന മേരിയെയും മീനുവിനെയുമാണ്.... അയ്യോ, സാധാരണ മേരിയെ കാണുമ്പോൾ ഉണ്ടാവാറുള്ള സന്തോഷത്തിന് പകരം ഒരുതരം ഭയവും വെപ്രാളവും ഒക്കെയാണ് പെട്ടെന്ന് തോന്നിയത്, ഇറങ്ങി വന്ന എന്നെ രണ്ടുപേരും കണ്ടിട്ടില്ല...... ഭാഗ്യം. ഞാൻ വേഗം അകത്ത് ബാത്റൂമിൽ കയറി കതകടച്ചു......
ഇനി ഇപ്പോ എന്ത് ചെയ്യും...... മീനു എല്ലാം മേരിയോട് പറഞ്ഞു കാണും. ശ്യോ........ മേരി എന്നെ കുറിച്ച് എന്ത് വിചാരിക്കും?? ഛെ ആകെ ഒരു ചമ്മലോ ഭയമോ എന്താണ് തോന്നുന്നതെന്ന് പോലും വ്യക്തമാവുന്നില്ല......
വരുമെന്ന് പറഞ്ഞപ്പോൾ മേരി ഇത്ര നേരത്തെ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... ഇനി ഇപ്പൊ എന്ത് ചെയ്യാനാണ്, നേരിടുക തന്നെ.... ഒന്നും ഇല്ലേലും എന്റെ സ്വന്തം അമ്മച്ചിയല്ലേ...... എന്നാലും മീനു, അവൾക്ക് കാര്യങ്ങൾ തുറന്നു പറയാൻ എന്നെക്കാൾ ധൈര്യം ഉണ്ടല്ലോ.......
“അതിന് നിനക്ക് എവിടെ ധൈര്യം....... പേടിത്തൂറി”
എന്റെ ഉള്ളിലുള്ള മൈരൻ കിട്ടിയ ചാൻസിൽ എനിക്കിട്ട് തന്നെ താങ്ങി, നാറി........
പ്രഭാത കർമങ്ങൾ എല്ലാം തീർത്ത് ഞാൻ പുറത്തിറങ്ങുമ്പോൾ മീനുവും മേരിയും പുറത്തിരുന്നുള്ള സംസാരം അവസാനിപ്പിച്ച് അടുക്കളയിൽ എന്തൊക്കയോ ചെയ്തുകൊണ്ട് കത്തി വെക്കാൻ തുടങ്ങിയിരിക്കുന്നു....
“ഡാ....... അവിടെ നിക്കേടാ..........”
എത്തി നോക്കിയിട്ട് മെല്ലെ നൈസ് ആയി വലിയാൻ ശ്രമിച്ച എന്നെ മേരി കയ്യോടെ പൊക്കി....... ഐ ആം ട്രാപ്പ്ഡ്...
“എന്താടാ ഒരു കള്ള ലക്ഷണം?? മ്മ്??”
മേരിയുടെ
💬 Comments
View all comments