0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4366
ചോദ്യത്തിന് ഞാൻ ഒന്നുമില്ല എന്ന് ചുമൽ അനക്കി കാണിച്ചു.... മീനൂന്റെ മുഖത്ത് ചിരിയാണ്, അപ്പൊ ഞാൻ പ്രതീക്ഷിച്ച പോലെ ഭൂകമ്പം ഒന്നുമില്ല..... രക്ഷപെട്ടു.... “നാളെ അല്ലേ നിന്റെ സെലെക്ഷൻ??” “മ്മ.......” ഞാൻ അതെ എന്ന രീതിയിൽ മൂളി “വല്ലതും നടക്കോ??” മേരി ഒരു ആക്കിയ ട്യൂണിൽ ചോദിച്ചു..... മേരിയേ നല്ലോണം അറിയുന്നതുകൊണ്ട് എനിക്ക് അത് ഒരു വിഷയമേ അല്ല....... മേരി ഇങ്ങനെ തന്നെയാണ്, തളർത്തി കൊണ്ടാണ് ജയിക്കാനുള്ള ഊർജ്ജം തരാറ്...... പണ്ട് തൊട്ടേ അങ്ങനെയാണ്, മേരി എന്നെകൊണ്ട് പറ്റില്ലെന്ന് പറയുന്ന കാര്യങ്ങൾ ചെയ്ത് കാണിച്ച് എന്റെ മേരിയുടെ മുനിൽ ഹീറോ ആവുക എന്നതായിരുന്നു എനിക്ക് എല്ലാത്തിലും ജയിക്കാനുള്ള പ്രചോദനം.... പക്ഷെ ഈ പ്രചോദനം സ്പോർട്സിൽ മാത്രെ ഉള്ളു കേട്ടോ, പഠിത്തത്തിൽ മേരി എന്നെകൊണ്ട് പറ്റില്ലെന്ന് പറഞ്ഞാൽ ഞാനും അത് ശരിവെച്ച് അടങ്ങി ഒതുങ്ങി ഇരിക്കും..... “നീ പാടത്ത് ചെറിയ പിള്ളേരെ കൂടെ കളിച്ച് അവരെ മുനിൽ സ്റ്റാർ ആയി നടന്ന പോലെ ആയിരിക്കില്ല, കളി അറിയുന്ന നല്ല അസ്സൽ ചുണക്കുട്ടികൾ കാണും...... എന്താവോ എന്തോ” എന്നെ നോക്കി പറഞ്ഞ് തുടങ്ങിയിട്ട് അവസാനം ആരോടെന്നില്ലാതെ പറഞ്ഞ് മേരി നിർത്തുമ്പോഴും ഞാൻ ഒരു കൂസലും ഇല്ലാതെ കേട്ട് നിന്നു, മീനൂന്റെ മുഖത്ത് പെട്ടെന്ന് ഒരു വിഷമം വന്നതുപോലെ...... എന്റെ ജയം ഇപ്പോൾ എന്നെക്കാൾ ആഗ്രഹിക്കുന്നത് അവളാണല്ലോ...... ഞാൻ മീനൂനെ നോക്കി ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു.... വൈകുന്നേരം വരെ മേരി ഞങ്ങടെ കൂടെ തന്നെ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ മീനു മേരിയുടെ വാലായി നടന്നു.... മേരിയേ ഇങ്ങനെ വല്ലപ്പോഴുമേ കിട്ടുള്ളൂ, ആ അവസരം മീനു പാഴാക്കിയില്ല.... കെട്ടിയോനായ എന്നെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ മീനു അവളുടെ അമ്മായിയമ്മയുടെ അല്ല മേരിയമ്മയുടെ കൂടെ നടന്നു..... ഇപ്പോ എനിക്ക് അസൂയ ഒന്നും ഇല്ല ട്ടോ, എന്റെ പെണ്ണിന്റെ സന്തോഷം അല്ലേ എന്റെ സന്തോഷം.... എന്നാലും ഇടയ്ക്ക് ചെറുതായിട്ട്............ ഇടയ്ക്ക് ശ്രീലക്ഷ്മിയോടും മേരി കുറച്ചുനേരം സംസാരിക്കുന്നത് കണ്ടു, പ്രെഗ്നൻസി സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അങ്ങനെ പലതും.... വൈകുന്നേരം രമേശേട്ടൻ വന്നപ്പോൾ പുള്ളിയുടെ കൂടെ ഇറങ്ങുന്നതിനു മുൻപ്

💬 Comments

View all comments