0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4367
മേരി എന്നെ വിളിച്ച് കുറച്ചുനേരം എന്നോട് ഒറ്റയ്ക്ക് സംസാരിച്ചു...... “മോനു........ മോള് എന്നോട് എല്ലാം പറഞ്ഞു, സാരമില്ല...... എല്ലാം നല്ലതിന്
ആയില്ലേ........ ഇതിലും നല്ലൊരു കൊച്ചിനെ മോനുന് കിട്ടില്ല......... അത് ഒരു പാവം ആണ് ലേ, അമ്മച്ചിക്ക് അന്ന് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്...... അതിനെ കരയിപ്പിക്കരുത്......... എന്റെ മോൻ അത് ചെയ്യില്ല എന്ന് അമ്മച്ചിക്ക് ഇപ്പോ ഉറപ്പാണ്......” മേരി പിന്നെയും എന്തൊക്കെയോ പറഞ്ഞു, ഞാൻ എല്ലാം കേട്ട് നിന്ന് മൂളി,“എന്ന ശരി മോനു, ഞാൻ പോട്ടേ....... അപ്പൻ എത്തുന്നതിനു മുന്നെ എത്തണം......... പിന്നെ നാളെ ഒന്നും നോക്കണ്ട, തകർക്കണം....... ഓൾ ദി ബെസ്റ്റ്......” എന്നും പറഞ്ഞ് എന്റെ നെറുകയിൽ ഒരു സ്നേഹചുംബനം സമ്മാനിച്ചിട്ടാണ് മേരി പോയത്...... മീനൂനും കൊടുത്തു രണ്ട് സ്നേഹചുംബനങ്ങൾ...... ഇല്ലെങ്കിൽ അവൾ പിണങ്ങും എന്ന് കരുതിയിട്ട് ആവണം, അല്ലാതെ എന്നെക്കാൾ മേരിക്ക് അവളോട് ഇഷ്ടക്കൂടുതൽ ഒന്നുമില്ല......... അല്ല പിന്നെ................ “ഞാൻ ഒന്ന് ജോഗ്ഗിങ്ങിന് പോയിട്ട് വരാട്ടോ മീനൂട്ടി” മേരി പോയ കാറിന്റെ പിന്നാമ്പുറം നോക്കി നിന്ന മീനുവിനോട് ഞാൻ പറഞ്ഞു “അത് എന്തിനാ??” “നാളെ കളിക്കാൻ ഉള്ളതല്ലേ, കുറച്ചായി ശരീരം ഒന്ന് അനങ്ങിയിട്ട്......... വേറെ വ്യായാമം ഒന്നും നടക്കുന്നില്ലലോ” ഞാൻ ഒന്ന് അർത്ഥം വെച്ച് നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞിട്ടും ഒട്ടും കണ്ണിൽ ചോര ഇല്ലാതെ “പോയിട്ട് വാ” എന്നും പറഞ്ഞ് മീനു എന്നെ യാത്രയാക്കി.... ആത്മാർത്ഥമായി ശരീരം അനങ്ങാൻ വേണ്ടി തുടങ്ങിയ എന്റെ ജോഗിങ് ചെന്ന് അവസാനിച്ചത് അടുത്തുള്ള പാർക്കിലാണ്..... അവിടെ ധാരാളം ആളുകൾ വൈകുന്നേരം നടക്കാൻ വന്നിരുന്നു, കൂടുതലും മുപ്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള ആന്റിമാർ........എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ആന്റി പ്രിയൻ ഉണരാൻ അതിൽ പരം എന്ത് വേണം, ജോഗിങ് നിർത്തി ഞാൻ ഒരു മൂലയിൽ ഇരുന്ന് നന്നായി സ്കാൻ ചെയ്തു...... ട്രാക്ക് പാന്റും ബനിയനും ഇട്ടും, ചുരിദാർ ഇട്ടും സാരി ഉടുത്തും അങ്ങനെ പല വെറൈറ്റിയിൽ ഒരുപാട് ആന്റിമാർ.... “മച്ചാനും നമ്മളെ ആളാണ് ലേ” എന്റെ അടുത്ത് ഇരുന്ന പയ്യൻ എന്നെ നോക്കി അത് ചോദിച്ചപ്പോൾ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാതെ

💬 Comments

View all comments