0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4504
വൈകീട്ട് ഒരു ഏഴ് മണി ആകുമ്പോൾ വിളിക്കും, പിന്നെ രാത്രി ഉറങ്ങുന്നത് വരെ ഫോൺ ചെവിയിൽ നിന്നും എടുക്കാൻ കഴിയില്ല... രാത്രി ഭക്ഷണം കഴിക്കുക വരെ ഒരു കൈയിൽ ഫോണും പിടിച്ചുകൊണ്ടാണ്....... അതൊക്കെ പറഞ്ഞ് ഇവിടെ പിള്ളേര് കളിയാക്കും, അവന്മാർക്ക് കളിയാക്കാം കാരണം ഒറ്റ ഒന്നിന്റെയും കല്യാണം കഴിഞ്ഞിട്ടില്ല, കഴിയുമ്പോൾ അറിയാം
പക്ഷെ ഇതൊക്കെ ആണെങ്കിലും രാവിലെ തൊട്ടുള്ള കഷ്ടപ്പാടുകൾ എല്ലാം ഞാൻ മറക്കുന്നത് രാത്രി എന്റെ പെണ്ണിനോട് സംസാരിക്കുമ്പോഴാണ്..... ജോലിക്ക് പോവാൻ തുടങ്ങിയതോടെ കൂടുതലും ഹോസ്പിറ്റലിലേ കഥകളാണ് പെണ്ണിന് പറയാൻ ഉള്ളത്...... മേരി ഇടയ്ക്ക് അവളെ കാണാൻ പോവുന്നുണ്ട്, അത് അവൾക്ക് വലിയൊരു ആശ്വാസം തന്നെയാണ്.. മേരിക്കും അപ്പന്റെ എടുത്ത് നിന്ന് അവളെ കാണാൻ പോവാൻ മൗന സമ്മതം കിട്ടിയെന്ന് പറഞ്ഞിരുന്നു....എല്ലാം ശരിയായി വരുന്നത് പോലെ തോന്നിയിരുന്നു..... ഒട്ടും പ്രതീക്ഷിക്കാതെ ആണ് കടന്നു വന്നതെങ്കിലും ഈ ജന്മം എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.... എന്റെ മീനു.......... ഒപ്പം പണ്ടു തൊട്ടേയുള്ള ആഗ്രഹം, ഫുട്ബോൾ കളിക്കാരൻ ആവുക..... ആ ആഗ്രഹവും സഫലീകരിക്കാൻ പോകുന്നു...... മീനുവും അവൾ ഒരുപാട് ആഗ്രഹിച്ച ജോലി ചെയ്തു തുടങ്ങിയിരിക്കുന്നു..... അപ്പനും ഒന്ന് അയഞ്ഞിട്ടുണ്ട്, ക്യാമ്പ് കഴിഞ്ഞ് ചെന്നിട്ട് ഒരു ദിവസം മീനൂനെ കൂട്ടി വീട്ടിലേക്ക് വരാൻ മേരി പറഞ്ഞിട്ടുണ്ട്, മേരി അത്ര ധൈര്യത്തിൽ ചെല്ലാൻ പറയണമെങ്കിൽ മഞ്ഞ് നല്ല പോലെ ഉരുക്കി എന്ന് തന്നെ കരുതാം....പക്ഷെ.......... ക്യാമ്പ് അവസാനിക്കാൻ ആയതോടെ ഞാൻ ഭയങ്കര ആവേശത്തിൽ ആയിരുന്നു, ഒന്നര മാസം കഴിഞ്ഞ് മീനൂനേ നേരിട്ട് കാണാൻ പോകുന്നു..... പക്ഷെ ക്യാമ്പ് തീരാൻ രണ്ട് ദിവസം ബാക്കി ഉള്ളപ്പോഴാണ് ആ ഫോൺ കോൾ വന്നത്...... “””ഹലോ യാമിനിയുടെ ഹസ്ബൻഡ് അല്ലേ....... ഇത് ലിയോ ഹോസ്പിറ്റലിന്നാണ് വിളിക്കുന്നത്, യാമിനിക്ക് ഒരു ആക്‌സിഡന്റ് പറ്റി...................................................................””””” അത്ര മാത്രമേ എനിക്ക് ഓർമ്മയുള്ളു...... എന്റെ മീനു.......... ############################## ഹൂ...................ഹ്ഹ്ഹ്ഹ്ഹ്...............ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.......................... ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.............................. ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ് ഒന്ന് ചുറ്റും നോക്കി, അതെ ഞാൻ ആ “”666”” മുറിയിലെ കട്ടിലിലാണ്..... കയ്യും കാലും ഒക്കെ വിറയ്ക്കുന്നു..... നന്നായി വിയർത്തിട്ടുണ്ട്.... ദാഹിക്കുന്നു..... മേശപ്പുറത് വെച്ചിരുന്ന വെള്ളക്കുപ്പി

💬 Comments

View all comments