0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4515
എടുത്ത് വായിലേക്ക് കമത്തി, അത് മൊത്തം കുടിച്ചു തീർത്തിട്ടും ദാഹം മാറിയില്ല..... ഹൂ.....വീണ്ടും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസം വീണ്ടും ഉറക്കത്തിൽ കണ്ടുപ്പോയി..... ആ ഫോൺ കോൾ....... എന്റെ മീനൂന് അപകടം പറ്റി എന്ന് പറഞ്ഞു വന്ന ആ കോൾ........ ഇപ്പോഴും ഓർക്കുമ്പോൾ കയ്യും കാലും വിറയ്ക്കുന്നു....... വീണ്ടും കിടന്നു നോക്കിയെങ്കിലും നിദ്രാദേവി കനിഞ്ഞില്ല.... കുറച്ചു കാലം ആയിട്ട് ഇപ്പോ ഇങ്ങനെയാണ്, പുള്ളിക്കാരിക്ക് എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല... അഥവാ വന്നാൽ തന്നെ ഇങ്ങനെ ഓരോ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് വരുക...... “”ടെ ടെ ടെ ടെ ടെ ടെ ടെ ടെ ടെ ടെക്ക്ക്ക്...............””” അങ്ങനെ നിദ്രാദേവിയോട് പരിഭവിച്ച് കിടക്കുമ്പോഴാണ് വാതിലിൽ ആരോ ശക്തിയായി നിർത്താതെ മുട്ടിയത് ശ്യോ ഇത് ആരാണ് അടിച്ച് പൊളിക്കുന്നത് എന്ന് ആലോചിച്ചുകൊണ്ട് പോയി കതക് തുറന്നപ്പോൾ അതാ ഇളിച്ചുകൊണ്ട് നിൽക്കുന്നു എന്റെ പ്രിയ തോഴൻ വിഷക്കുണു...... “””എന്താ മൈരേ നിന്റെ ആരെങ്കിലും പെറ്റ് കിടക്കുന്നുണ്ടോ......””” വാതിൽ തുറന്നപ്പോൾ ഇളിച്ചു നിൽക്കുന്നത് കണ്ട് അറിയാതെ വായിൽ നിന്നും വീണു പോയതാണ്, സാഹചര്യം ഓർത്തില്ല.....
“””എന്റെ ആരും പെറ്റിട്ടില്ല....... നിന്റെ മറ്റവൾ അല്ലേ ഇവിടെ പെറ്റു കിടക്കുന്നത്”””” ഉടനെ കിട്ടി നല്ല അസ്സൽ മറുപടി, “””എന്റെ മറ്റവളോ മൈരേ....... വെറുതെ തോന്നിവാസം പറയല്ലേ””” “””ഓ ഇപ്പൊ നമ്മൾ പറയുന്നതിനാണ് കുറ്റം....... കള്ള ബഡുവാ....... ആരും ഒന്നും അറിയുന്നില്ലെന്ന് വിചാരിക്കണ്ട........ എന്തായിരുന്നു മോന്റെ പ്രകടനം, ആ ലേബർ റൂമിന്റെ മുനിൽ നിന്ന് മാറുന്നില്ലായിരുന്നല്ലോ...... അവിടെ നിന്ന എല്ലാ ആളുകളും കരുതിയത് നിന്റെ മറ്റവളാണ് അകത്ത് പേറാൻ കിടക്കുന്നതെന്നാണ്....... എന്നിട്ട് എന്റെ മുനിൽ വെറുതെ അവളെ കണ്ണെടുത്ത കണ്ടുകൂടാത്ത പോലെ ഒടുക്കത്തെ അഭിനയവും.....”””” “”ഓ അത്........... ?അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത് കണ്ണിലോ കണ്ണീരിൻ പെരുമാരി? അവന് നല്ലൊരു മറുപടി കൊടുക്കാൻ പോവുമ്പോഴാണ് മൈരന്റെ ഫോൺ അടിഞ്ഞത്.... വിളിക്കുന്നത് ഏത് നാറി ആണെങ്കിലും അവൻ ഇവനെ രക്ഷിച്ചു.... അല്ലെങ്കിൽ ഞാൻ ഇവനെ ഇന്ന്......... “”ഇതാ നിനക്കാണ്...... ഐശ്വര്യമായിട്ട് വലതു കൈ നീട്ടി വാങ്ങ്”””

💬 Comments

View all comments