Chapter Title : പുല്ലാംകുന്ന് 2 [karumban]
കുറെ കാലം പുറകോട്ടു പോയി... അന്ന് ചന്ദ്രനും നാരായണനും നല്ല കൂട്ടുകാർ ആയിരുന്നു. അതുപോലെ തന്നെ അവരുടെ ഭാര്യമാരും.എന്നാൽ ആ സന്തോഷം അധിക വര്ഷം നീണ്ടു നിന്നില്ല. ഒരിക്കൽ; നാരായണന്റെ തടി ലോറി ആരൊക്കെയോ തടഞ്ഞു വണ്ടി കൊണ്ട് മുങ്ങി. അവരെ അന്വേഷിച്ചിറങ്ങിയ നാരായണൻ കണ്ടത് തന്റെ ഉറ്റ ചങ്ങാതിയായ ചന്ദ്രൻ അവരുടെ കയ്യിൽ നിന്ന് വീതം വാങ്ങുന്നതാണ്. നാരായണന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം കൂടെ അന്ന് ആ തടി കള്ളന്മാരെ നന്നായിട്ട് കൈകാര്യം ചെയ്തു. എന്നാൽ നാരായണനെ കണ്ടു ഓടിയ ചന്ദ്രനെ പിന്നെ എല്ലാവരും നാട്ടിൽ വച്ച് കയ്യോടെ പിടിച്ചു നാരായനേട്ടന്റെ മുമ്പിൽ കൊണ്ടുവന്നു. ശംഭു: നാരായണെട്ട നിങ്ങൾ ഒരു വാക്ക് പറഞ്ഞാൽ മതി ഞങ്ങൾ ഇവനെ കൊത്തി നുറുക്കാം. നാരായനേട്ടന്റെ കൈ വിരൽ വേണ്ട എന്ന് തടുത്തപ്പോൾ ശംഭു കയ്യിൽ കരുതിയിരുന്ന വാൾ താഴ്ത്തി. നാരായണൻ ചന്ദ്രന്റെ അടുത്തേക്ക് നീങ്ങി അയാളുടെ മുഖത്തിനിട്ടു ആഞ്ഞൊന്ന് കൊടുത്തു. മുഖം കോടി പോയി. നാരായണൻ: നീ ചെയ്തതിന് നിന്നെ കൊല്ലേണ്ടതാണ്.... എന്നാൽ ഞാൻ അത് ചെയ്യുന്നില്ല.....പൊക്കോ ..... ചന്ദ്രൻ മനസ്സ് നിറയെ പക കൊണ്ട് അവിടെ നിന്ന് പോയി. പിരിഞ്ഞു പോകുന്നതിന് മുമ്പു അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും മുമ്പാകെ തിരിഞ്ഞു. നാരായണൻ: ഇന്ന് ഇവിടെ നടന്നതു.....ചന്ദ്രന് ഇതിൽ പങ്കുള്ളതോ ആരും വീട്ടിൽ പോലും പറഞ്ഞേക്കരുത്...... അന്നുച്ചയ്ക്കു ജാനകിയും ഇളയ മകളും വീട്ടിൽ വന്നു പൊട്ടിക്കരഞ്ഞു നറയേനേട്ടനോട് മാപ്പു ചോദിച്ചു. പിന്നെ മോളെയും കൂട്ടി ജാനകി സ്വന്തം വീട്ടിലേക്കു പോകുന്നത് ഓർമയുണ്ട് ഇപ്പോളും സുലോചനയ്ക്കു. അന്ന് എന്തിനാണ് ജാനകി ചന്ദ്രനും
💬 Comments
View all comments