0%

Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.5K

കുടിക്കാം," അദ്ദേഹം വളരെ ശാന്തനായി പറഞ്ഞു.

താഴത്തെ നിലയിലെ ആ വലിയ ലിവിങ് റൂമിൽ എത്തിയപ്പോൾ മീരയ്ക്ക് അത്ഭുദം തോന്നി. പഴയ തേക്ക് തടിയിൽ തീർത്ത ഫർണിച്ചറുകളും പുസ്തകങ്ങൾ നിറഞ്ഞ അലമാരകളും ആ മുറിക്ക് ഒരു പ്രത്യേക ഗാംഭീര്യം നൽകുന്നുണ്ട്. ജനാലയിലൂടെ അപ്പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ആ പഴയ ബെൻസ് കാർ തിളങ്ങുന്നത് കാണാം.
​അങ്കിൾ തന്റെ വെള്ളമുണ്ടിന്റെ മടിക്കുത്ത് പതുക്കെ ഒന്ന് താഴ്ത്തിയിട്ട് അവരോടായി പറഞ്ഞു, "നിങ്ങൾ ഇരിക്ക്... ഞാൻ പോയി ചായ എടുക്കാം."
​രാഹുൽ പെട്ടെന്ന് ഇടപെട്ടു, "അയ്യോ അങ്കിൾ, അത് ബുദ്ധിമുട്ടാവില്ലേ? അങ്കിൾ എന്തിനാ ബുദ്ധിമുട്ടുന്നത്?"
​അങ്കിൾ തന്റെ കൈ കൊണ്ട് രാഹുലിനെ ഒന്ന് തടഞ്ഞു. "അതൊന്നും ഒരു ബുദ്ധിമുട്ടല്ല രാഹുൽ. ഈ വീട്ടിൽ എനിക്ക് ചായ ഇടുന്നത് ഒരു ശീലമാണ്."
​മീര ഉടനെ എഴുന്നേറ്റു, "എങ്കിൽ അങ്കിൾ... ഞാൻ ഉണ്ടാക്കാം ചായ. എനിക്ക് അടുക്കള എവിടെയാണെന്ന് ഒന്ന് കാണിച്ചു തന്നാൽ മതി. നിങ്ങൾ മൂന്നാളും സംസാരിച്ചോളൂ..
​അങ്കിൾ പതുക്കെ മീരയുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു നിമിഷം അദ്ദേഹം വീണ്ടും സുനിതയെ കണ്ടു. തന്റെ സുനിതയും ഇതുപോലെ അതിഥികൾ വരുമ്പോൾ ഓടി നടന്ന് ഓരോന്ന് ചെയ്യുന്നവളായിരുന്നു. ഉള്ളിൽ വിങ്ങൽ തോന്നിയെങ്കിലും അദ്ദേഹം അത് മറച്ചുപിടിച്ചു.
​"അതിനൊക്കെ ഇനിയും സമയമുണ്ട് മോളേ... നിങ്ങൾ ദൂരെ നിന്ന് വന്നതല്ലേ? ഇപ്പോൾ ഒന്ന് വിശ്രമിക്കൂ. ഈ വീട്ടിലെ അതിഥിയായി വന്ന ആദ്യ ദിവസം തന്നെ മോളെകൊണ്ട് ജോലി ചെയ്യിക്കുന്നത് ശരിയല്ല..
അങ്കിൾ വളരെ സൗമ്യമായി പറഞ്ഞു.
​മീര അദ്ദേഹത്തിന്റെ ആ സംസാര ശൈലിയിൽ വീണ്ടും

💬 Comments

View all comments