Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]
ഉറപ്പ് നൽകി
രാഹുൽ ഫോൺ പോക്കറ്റിലിട്ടു. സിജിന്റെ കളിയാക്കലുകൾ കാതിൽ മുഴങ്ങുന്നുണ്ടെങ്കിലും മീരയുടെ ആഗ്രഹം പോലെ ഒരു വീട് ശരിയാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവൻ. ബൈക്കെടുത്ത് ഓഫീസിലേക്ക് വിടുമ്പോൾ കോഴിക്കോട്ടെ പരിചിതമായ ഇടവഴികൾ ഓരോന്നായി പിന്നിലേക്ക് മറഞ്ഞു.
ഓഫീസിലെത്തി തന്റെ ആ പഴയ അക്കൗണ്ടന്റ് സീറ്റിലിരുന്ന് സിസ്റ്റം ഓൺ ചെയ്തപ്പോഴേക്കും കണക്കുകളുടെ ലോകം അവനെ പൊതിഞ്ഞു. പക്ഷേ, ടാലിയിലെ അക്കങ്ങൾക്കിടയിലൂടെ അവന്റെ മനസ്സ് പത്തൊൻപതാം നൂറ്റാണ്ടിലെ കണക്കുപുസ്തകം പോലെ പഴയ കാര്യങ്ങളിലേക്ക് വഴുതിമാറി.
കമ്പ്യൂട്ടർ സ്ക്രീനിലെ എക്സൽ ഷീറ്റുകൾ പതുക്കെ മങ്ങിത്തുടങ്ങി. പകരം തെളിഞ്ഞുവന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള രാഹുലിനെയായിരുന്നു. കള്ളുകുടിയും തല്ലുമാലയും ഒക്കെ സിജിന്റെ കൂടെയുള്ള സ്ഥിരം പരിപാടികളായിരുന്നു. പക്ഷേ, രാഹുലിന് അതിനേക്കാളൊക്കെ ഹരമുള്ള മറ്റൊരു വിനോദമുണ്ടായിരുന്നു—പ്രായത്തിൽ കവിഞ്ഞ 'ആന്റിമാരെ' വളച്ചെടുക്കുക!
അതൊരു പ്രത്യേക കലയായിരുന്നു അവന്. പക്വതയുള്ള സംസാരവും, ആ കണ്ണുകളിലെ കള്ളച്ചിരിയും കൊണ്ട് എത്രയെത്ര കുടുംബങ്ങളിലെ സമാധാനം അവൻ പണ്ട് കളഞ്ഞിട്ടുണ്ട്. സിജിനായിരുന്നു ഇതിനെല്ലാം കൂട്ടുനിന്നിരുന്നത്. ഓരോ 'വിജയത്തിന്' ശേഷവും ഷാപ്പിലിരുന്ന് കള്ളു കുടിക്കുമ്പോൾ സിജിൻ പറയുമായിരുന്നു, "എടാ രാഹുലേ, നീ ഈ കണക്കപ്പിള്ള പണിക്ക് നിൽക്കേണ്ടവനല്ല, വല്ല സിനിമാ നടനും ആകേണ്ടവനായിരുന്നു!"
സിജിൻ അന്ന് സകല വള്ളികളും പിടിച്ചു കൊടുക്കും. ആന്റിമാരുടെ വീട്ടുവിശേഷങ്ങൾ മുതൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ വരെ സിജിന്റെ കയ്യിലുണ്ടാകും. രാഹുൽ അതനുസരിച്ച് കരുക്കൾ നീക്കും. പ്രണയത്തേക്കാൾ ഉപരി അതൊരുതരം ആവേശമായിരുന്നു അവന്. മീര ജീവിതത്തിലേക്ക് വരുന്നതിന് മുൻപുള്ള ആ തല്ലിപ്പൊളി ജീവിതം... ആ പഴയ രാത്രികൾ...
"രാഹുൽ... ആ വൗച്ചറുകൾ ഒന്ന് എടുത്തേ!"
സൂപ്പർവൈസറുടെ വിളി കേട്ടപ്പോഴാണ് രാഹുൽ
💬 Comments
View all comments