Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]
ഞെട്ടി ഉണർന്നത്. നെറ്റിയിൽ നേർത്തൊരു വിയർപ്പുതുള്ളി പൊടിഞ്ഞു. അവൻ ചുറ്റും നോക്കി. പഴയ രാഹുലല്ല ഇപ്പോൾ താൻ. 27 വയസ്സായി, കല്യാണം കഴിഞ്ഞ് രണ്ട് വർഷമായി, മീര കൂടെയുണ്ട്. പഴയ ആന്റിമാരും കള്ളുകുടിയുമൊക്കെ കോഴിക്കോട്ടെ ഈ നനഞ്ഞ മണ്ണിൽ കുഴിച്ചുമൂടിയെന്ന് അവൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു.
പക്ഷേ, എറണാകുളത്തേക്ക് മാറുമ്പോൾ അവിടെ സിജിനുണ്ട്. സിജിൻ വീണ്ടും ആ പഴയ 'മരംകയറ്റം' ഓർമ്മിപ്പിച്ചാൽ താൻ എന്തു ചെയ്യും? മീര ഇതൊന്നും അറിയാൻ പാടില്ല. ആലോചിക്കുംതോറും രാഹുലിന്റെ ഉള്ളിൽ ഒരു ചെറിയ ആധി പടർന്നു.
സന്ധ്യാനേരം രാഹുൽ ജോലി കഴിഞ്ഞു വീട്ടിൽ എത്തി കുളിയും കഴിഞ്ഞു... കോഴിക്കോട്ടെ ആ പഴയ വീടിന്റെ ഉമ്മറത്ത് മീര ഇട്ടുകൊടുത്ത ഇഞ്ചി ചായയുടെ മണവും കുടിച്ച് രാഹുൽ ഇരിക്കുകയായിരുന്നു. മനസ്സ് നിറയെ ഓഫീസിലെ പഴയ ഓർമ്മകളുടെ പുകമറയായിരുന്നു എങ്കിലും, മീരയുടെ സാമീപ്യം അവന് ഒരു ആശ്വാസമായിരുന്നു. പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്.
സിജിനാണ്.
"എടാ രാഹുലേ... സംഗതി സെറ്റായി!" സിജിന്റെ ആവേശം ഫോണിലൂടെ പുറത്തേക്ക് ചാടുന്നുണ്ടായിരുന്നു. "നീ പറഞ്ഞ അതേ അറ്റ്‌മോസ്ഫിയർ. ഒരു അടിപൊളി വീട്. മെയിൻ റോഡിൽ നിന്ന് കുറച്ച് ഉള്ളിലോട്ടാണ്, നിന്റെ ഓഫീസിലേക്ക് കൃത്യം മൂന്ന് കിലോമീറ്റർ. വലിയൊരു പറമ്പും മരങ്ങളുമൊക്കെയുണ്ട്."
രാഹുൽ ചായക്കപ്പ് മാറ്റിവെച്ച് ആകാംക്ഷയോടെ ചോദിച്ചു, "എടാ സത്യമാണോ? മീരയ്ക്ക് ഇഷ്ടപ്പെടുമോ?"
"അതൊക്കെ ഇഷ്ടപ്പെടും. വീടിന്റെ മുകളിലെ നിലയാണ് നമുക്ക് തരുന്നത്. രണ്ട് വലിയ റൂമും ബാക്കി എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷെ..." സിജിൻ ഒന്ന് നിർത്തി. "ഒരു ചെറിയ പ്രശ്നമുണ്ട്. ആ വീടിന്റെ ഓണർ ഒരു റിട്ടയേർഡ് അങ്കിളാണ്. പുള്ളിക്ക്
💬 Comments
View all comments