0%

Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.5K

ഒരു നിർബന്ധമേയുള്ളൂ—വീട് വൃത്തിയായി കൊണ്ടുനടക്കണം. ഒരു പൊടി പോലും അവിടെ കണ്ടുകൂടാ. അല്പം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പുള്ളി അപ്പോൾ തന്നെ ആളെ പുറത്താക്കും. ആ ഒരു പേടി കാരണം അവിടെ അധികം ആരും നിൽക്കാറില്ല. നീ എന്ത് പറയുന്നു?"
​രാഹുൽ ഇത് കേട്ടതും ഒന്ന് ചിരിച്ചു. അടുക്കളയിൽ പാത്രങ്ങൾ അടുക്കി വെക്കുന്ന തിരക്കിലുള്ള മീരയെ അവൻ ഒന്ന് നോക്കി. അവളുടെ വൃത്തിയുടെ കാര്യത്തിൽ അവന് നൂറ് ശതമാനം ഉറപ്പായിരുന്നു.
​"എടാ സിജിനേ... ആ കാര്യത്തിൽ നീ ഒരു പേടിയും പേടിക്കണ്ട. എന്റെ പൊണ്ടാട്ടിയും ഏതാണ്ട് അതേ കാറ്റഗറി തന്നെയാണ്! ഈ വീട് വൃത്തിയാക്കി വെക്കുന്ന കാര്യത്തിൽ അവൾ പുള്ളിയെക്കാൾ വലിയ കടുപ്പക്കാരിയാണ്. നീ ധൈര്യമായി അങ്ങോട്ട് പ്രൊസീഡ് ചെയ്തോ. ആ അങ്കിളിന് എന്റെ മീരയെ അറിയില്ലല്ലോ!"
​സിജിൻ അപ്പുറത്ത് ഇരുന്ന് ചിരിച്ചു. "എന്നാൽ ശരിടാ, ഞാൻ പുള്ളിയോട് സംസാരിച്ച് അഡ്വാൻസ് കൊടുക്കാം. നീ അടുത്ത മാസം വണ്ടി കയറാൻ റെഡിയായിക്കോ. കൊച്ചി നിന്നെ കാത്തിരിക്കുകയാണ്!"
​ഫോൺ വെച്ച ശേഷം രാഹുൽ മീരയുടെ അരികിലേക്ക് നടന്നു. "മീരേ... സിജിൻ വീട് ഉറപ്പിച്ചു. പക്ഷേ ഒരു കടുപ്പക്കാരൻ അങ്കിളാണ് അവിടുത്തെ ഓണർ. വീട് വൃത്തിയായില്ലെങ്കിൽ നമ്മളെ പുറത്താക്കുമത്രേ!"
​മീര കയ്യിലെ തവി മാറ്റിവെച്ച് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "അതൊക്കെ നമുക്ക് നോക്കാം രാഹുലേട്ടാ... വൃത്തിയുടെ കാര്യത്തിൽ എന്നെ തോൽപ്പിക്കാൻ ആ അങ്കിളിന് കഴിയില്ല."
​അവളുടെ ആ ആത്മവിശ്വാസം കണ്ടപ്പോൾ രാഹുലിന് സന്തോഷം തോന്നി. പക്ഷേ, എറണാകുളത്തെ ആ വീട്ടിലെ അങ്കിളിന്റെ നിബന്ധനകളും, സിജിന്റെ വള്ളികളും ഒക്കെ

💬 Comments

View all comments