0%

Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.5K

ചേർന്ന് തങ്ങളുടെ പുതിയ ജീവിതം എങ്ങനെയായിരിക്കുമെന്ന് അവൻ ചെറിയൊരു ആകാംക്ഷയോടെ ആലോചിച്ചു

എറണാകുളത്ത് ജോലിക്കു കയറാൻ രണ്ടു ദിവസം ബാക്കി നിൽക്കെ, രാഹുലും മീരയും തങ്ങളുടെ കോഴിക്കോട്ടെ ജീവിതം ചെറിയ പെട്ടികളിലാക്കി കൊച്ചിയിലേക്ക് തിരിച്ചു. ട്രെയിൻ ഇറങ്ങി അവർ ടാക്സിയിൽ സിജിൻ പറഞ്ഞ ആ വിലാസത്തിലേക്ക് എത്തുമ്പോൾ, പുതിയ വീടിന്റെ ഗേറ്റിനു മുന്നിൽ തന്നെ സിജിൻ കാത്തുനിൽപ്പുണ്ടായിരുന്നു.
​കാർ വന്ന് നിന്നതും സിജിൻ ആവേശത്തോടെ അടുത്തേക്ക് വന്നു. കാറിന്റെ ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് മീരയായിരുന്നു. കോഴിക്കോട്ടെ ആ പഴയ രാഹുലിനെ കുറിച്ച് സിജിൻ എന്തൊക്കെയോ കരുതിയിരുന്നെങ്കിലും, കൺമുന്നിൽ നിൽക്കുന്ന മീരയുടെ ആ ലാളിത്യവും ഐശ്വര്യവും കണ്ടപ്പോൾ അവന്റെ വാക്കുകൾ ഒരു നിമിഷം തൊണ്ടയിൽ കുടുങ്ങി. കൊച്ചിയിലെ സകല വള്ളികളും പിടിക്കുന്ന സിജിൻ പോലും ആ നിമിഷം മീരയുടെ ആ ആഴമുള്ള കണ്ണുകളിൽ ഒന്ന് ഉടക്കിപ്പോയി.
​പെട്ടെന്ന് തന്നെ സ്വയം ഒന്ന് അഡ്ജസ്റ്റ് ചെയ്ത്, മുഖത്ത് ഒരു കള്ളച്ചിരി വരുത്തി അവൻ രാഹുലിന് കൈ കൊടുത്തു.
​"എടാ രാഹുലേ... എത്ര നാളായെടാ നമ്മൾ കണ്ടിട്ട്! നീ അങ്ങ് മാറിപ്പോയല്ലോടാ," രാഹുലിന്റെ തോളിൽ തട്ടി സിജിൻ പറഞ്ഞു. പക്ഷേ, അവന്റെ സംസാരത്തിൽ ഒരു തരം പതർച്ച രാഹുലിന് അനുഭവപ്പെട്ടോ എന്ന് സംശയം.
​"പിന്നെ മാറാതെ! ഇതിപ്പോൾ മീര... എന്റെ ഭാര്യ," രാഹുൽ അഭിമാനത്തോടെ പരിചയപ്പെടുത്തി.
​മീര കൈകൂപ്പി ഒരു ചെറിയ ചിരിയോടെ സിജിനെ നോക്കി. "രാഹുലേട്ടൻ എപ്പോഴും സിജിൻ ചേട്ടനെ കുറിച്ച് പറയാറുണ്ട്."
​"അതൊക്കെ പഴയ കാര്യങ്ങളല്ലേ മീരേ... രാഹുലിന് എന്നെ പറ്റി പറയാൻ നല്ലത് മാത്രമേ ഉണ്ടാവൂ,"

💬 Comments

View all comments