0%

Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 4.2K

വേണുവും മാത്രമായി മാറിയതുപോലെ.

​ഇതൊക്കെ കണ്ട് സൈഡിൽ ഗ്ലാസുമായി നിന്ന രാഹുലിന്റെ കിളി പോയി! അവൻ ആകെ അന്തംവിട്ടു നിൽക്കുകയാണ്.

​രാഹുൽ: (മനസ്സിൽ) "വേണു... അതാണോ അങ്കിളിന്റെ പേര്? ഞാൻ ഇതുവരെ പേര് പോലും ചോദിച്ചിരുന്നില്ലല്ലോ. ഇതിപ്പോൾ ശരിക്കും പുനർജനിച്ചതാണോ? ഏയ്... അങ്ങനെ വരാൻ വഴിയില്ല. ആന്റി മരിച്ചിട്ട് 8 വർഷമായി എന്ന് പുള്ളി തന്നെ പറഞ്ഞതല്ലേ. പക്ഷേ ഇവളുടെ ഈ അഭിനയം... അതോ ഇവളും സുനിതയായി മാറിയോ?"

​രാഹുലിന് ആകെ ഒരു വശപ്പിശക് തോന്നി. ചിന്തിച്ചു തല പുകയ്ക്കണ്ട എന്ന് കരുതി അവൻ കുപ്പിയിൽ നിന്ന് ഒരു പെഗ് കൂടി ഒഴിച്ച് ഒറ്റയടിക്ക് അടിച്ചു. മീരയും അങ്കിളും അപ്പോഴും ലോകം മറന്ന് ആലിംഗനത്തിലാണ്.

കുറച്ചുനേരത്തെ ആ വൈകാരികമായ ആലിംഗനത്തിന് ശേഷം, അങ്കിൾ പതുക്കെ മീരയിൽ നിന്ന് അടർന്നുമാറി. അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോൾ ഒരു വല്ലാത്ത ശാന്തിയുണ്ട്. അങ്കിൾ തന്റെ ഗ്ലാസ്സും മീരയുടെ വൈൻ ഗ്ലാസ്സും എടുത്ത് ഒന്നുകൂടി നിറച്ചു. ആ നീല വെളിച്ചത്തിൽ അവർ തമ്മിൽ നോക്കി ഒരു 'ചിയേഴ്സ്' കൂടി പറഞ്ഞു.

​അല്പനേരം ആരും ഒന്നും സംസാരിച്ചില്ല. ഗ്ലാസ്സിലെ ലഹരി നുണയുമ്പോൾ സുനിതയുടെ കണ്ണുകൾ വേണുവേട്ടന്റെ മുഖത്തായിരുന്നു. ആ എട്ടു വർഷത്തെ ഏകാന്തത അവളുടെ സാമീപ്യത്തിൽ അലിഞ്ഞുപോകുന്നത് അവൾ അറിഞ്ഞു. ഗ്ലാസ്സിലെ അവസാന തുള്ളിയും കുടിച്ചു തീർത്തപ്പോൾ രാഹുൽ മൂന്നാമത്തെ പെഗ് ഒഴിക്കാനായി കുപ്പിയിലേക്ക് കൈനീട്ടി.
​പെട്ടെന്ന് മീര അവന്റെ കൈ തടഞ്ഞു.

​മീര: "ഇനി വേണ്ട ഏട്ടാ... ഇത് മതി. ബാക്കി നമുക്ക് നാളെയാകാം."
​അവൾ പതുക്കെ എഴുന്നേറ്റ്  അങ്കിളിന്റെ അരികിലേക്ക് നീങ്ങി.

💬 Comments

View all comments