Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]
അവൾ ആ ചുവന്ന സാരിയിൽ പടികൾ കയറിപ്പോകുന്നത് അവൻ നോക്കി നിന്നു.
രാഹുൽ: (മനസ്സിൽ) "അപ്പോൾ ഞാൻ കണ്ടതൊക്കെ വെറും തോന്നലായിരുന്നോ? അതോ ഇവൾ എന്നെ ശരിക്കും പറ്റിക്കുകയാണോ? അങ്കിളിന്റെ പേര് വേണു എന്നാണെന്ന് എനിക്കുപോലും അറിയില്ലായിരുന്നു, പിന്നെ ഇവൾ എങ്ങനെ വിളിക്കും? അതോ ശരിക്കും സുനിത ആന്റി ഇവളിൽ ആവേശിച്ചതാണോ?"
രാഹുലിന് ആകെ ഒരു വിറയൽ അനുഭവപ്പെട്ടു. മീര മുകളിൽ ചെന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി
രാഹുലിന് ആകെ ഒരു അസ്വസ്ഥത. താഴെ നടന്നത് തന്റെ തോന്നലാണോ അതോ സത്യമാണോ എന്ന് ഉറപ്പിക്കാതെ അവന് ഉറക്കം വരില്ലെന്ന് തോന്നി. അവൻ മീരയുടെ കൈയ്യിൽ പിടിച്ചു.
രാഹുൽ: "മീരേ, നീ ഒന്ന് താഴേക്ക് വാ. നമുക്ക് ഇപ്പോ തിരിച്ചു വരാം."
മീര: (നെറ്റി ചുളിച്ചുകൊണ്ട്) "എന്താണ് രാഹുലേട്ടാ ഈ കാണിക്കുന്നത്? നമ്മൾ ഇപ്പോൾ മുകളിൽ വന്നതല്ലേയുള്ളൂ?"
രാഹുൽ: "നീ വാ... എനിക്കൊരു കാര്യം ഉറപ്പിക്കാനുണ്ട്."
അവൻ മീരയെയും കൂട്ടി നേരെ താഴെ അങ്കിളിന്റെ വാതിൽക്കൽ ചെന്ന് മുട്ടി. അങ്കിൾ വാതിൽ തുറന്നപ്പോൾ അവരെ വീണ്ടും കണ്ട് അത്ഭുതപ്പെട്ടു.
അങ്കിൾ: "എന്താടോ രാഹുലേ... നിങ്ങൾ പോയില്ലേ? എന്തെങ്കിലും മറന്നു വെച്ചോ?"
രാഹുൽ: "അല്ല അങ്കിൾ... ഒരു ചെറിയ സംശയം ചോദിക്കാൻ വന്നതാ."
അങ്കിൾ: (ചിരിച്ചുകൊണ്ട്) "മം... ചോദിക്ക്."
രാഹുൽ: "അങ്കിളിന്റെ പേരെന്താ? വന്നിട്ട് ഇത്ര ദിവസമായിട്ടും ഞാൻ പേര് ചോദിക്കാൻ വിട്ടുപോയി. എപ്പോഴും അങ്കിൾ എന്ന് വിളിച്ചപ്പോൾ പേര് ചോദിച്ചില്ല."
അങ്കിൾ: (ഗൗരവത്തിൽ) "എന്റെ പേര് വേണുഗോപാൽ എന്നാണ്. എന്തേ ഇപ്പോൾ ചോദിക്കാൻ?"
രാഹുൽ ഒന്ന് ഞെട്ടി.
💬 Comments
View all comments