0%

Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 4.2K

അവൻ പതുക്കെ മീരയെ നോക്കി. എന്നിട്ട് അങ്കിളിനോട് വീണ്ടും ചോദിച്ചു.

​രാഹുൽ: "അങ്കിൾ... മീരയോട് അങ്കിൾ പേര് പറഞ്ഞിട്ടുണ്ടോ?"
​അങ്കിൾ: "ഇല്ലല്ലോ... അവളും ഇതുവരെ പേര് ചോദിച്ചിട്ടില്ല. എന്താ രാഹുലേ എന്തെങ്കിലും പ്രശ്നമുണ്ടോ?"
​രാഹുൽ: "അല്ല അങ്കിൾ... നേരത്തെ ഇവിടെ വെച്ച് അവൾ അങ്കിളിനെ 'വേണുവേട്ടാ' എന്ന് വിളിച്ചില്ലേ?"
​അങ്കിൾ ഒന്ന് ആലോചിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ പഴയ ലഹരിയുടെയും സ്നേഹത്തിന്റെയും തിളക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

​അങ്കിൾ: "എനിക്കോർമ്മയില്ല രാഹുൽ... കാരണം ആ സമയത്ത് ഞാൻ സുനിതയെ മാത്രമാണ് കണ്ടത്. അവൾ എന്നെ എന്ത് വിളിച്ചു എന്ന് ഞാൻ ശ്രദ്ധിച്ചില്ല. എനിക്ക് അവൾ സുനിതയായിരുന്നു."

​രാഹുൽ പതുക്കെ ഒന്ന് ശ്വാസം വിട്ടു. അങ്കിളിനും ഓർമ്മയില്ല, മീര വിളിച്ചില്ലെന്നും പറയുന്നു. പക്ഷേ തന്റെ കാതിൽ ആ പേര് മുഴങ്ങുന്നുണ്ടായിരുന്നു.

​രാഹുൽ: "ശരി അങ്കിൾ... അങ്കിൾ കിടന്നോ. ഗുഡ് നൈറ്റ്."

​അങ്കിൾ: "എന്താണ് മോനെ... എന്തെങ്കിലും കുഴപ്പമുണ്ടോ?"

​രാഹുൽ: "ഇല്ല അങ്കിൾ... ഒന്നും ഇല്ല. ഗുഡ് നൈറ്റ്."

​അവൻ മീരയെയും കൂട്ടി മുകളിലേക്ക് വന്നു. വാതിൽ അടച്ചതും അവൻ ഡൈനിംഗ് ടേബിളിലേക്ക് ഇരുന്നു.

​രാഹുൽ: "വേഗം ഭക്ഷണം കഴിക്കാം... എന്നിട്ട് കിടക്കാം. എനിക്ക് ആകെ ഒരു വല്ലാത്ത അവസ്ഥയാ."

​മീര ഒരു കള്ളച്ചിരിയോടെ രാഹുലിന്റെ അരികിലേക്ക് വന്നു. ആ ചുവന്ന സാരിയുടെ തലപ്പൊന്ന് മാറ്റി അവൾ അവന്റെ തോളിൽ കൈവെച്ചു.

​മീര: "എന്താണ് രാഹുലേട്ടാ... ഇന്നും ഒന്നുമില്ലേ? അങ്കിളിന്റെ പേരും ചോദിച്ച് നടക്കുകയാണോ നിങ്ങൾ? ഇന്നലെ കുടിച്ചു ബോധം പോയി, ഇന്നും ഇങ്ങനെ പേടിച്ച് നടന്നാൽ എങ്ങനെയാ?"

രാഹുൽ ആകെ

💬 Comments

View all comments