0%

Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 4.3K

'സുനിതേ' എന്ന് വിളിക്കരുത്. 'മീരേ' എന്ന് തന്നെ വിളിച്ചാൽ മതി. സുനിതേ എന്ന് വിളിച്ചാൽ ഓർമ്മയില്ലാതെ ഞാൻ പുറത്തുവരും, അത് അവർക്ക് താങ്ങാൻ കഴിയില്ല."

​വേണുവേട്ടൻ ഒന്ന് ആലോചിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പല കാര്യങ്ങളും ഇപ്പോൾ അദ്ദേഹത്തിന് വ്യക്തമാവുകയായിരുന്നു.

​വേണുവേട്ടൻ: "അല്ല സുനിതേ... മീരയെ എനിക്ക് കൂട്ടായി, ഒരു ഭാര്യയെപ്പോലെ വിടാം എന്ന് രാഹുൽ എന്നോട് പറഞ്ഞിരുന്നല്ലോ. അതൊക്കെ..."

​സുനിത: (ചിരിച്ചുകൊണ്ട്) "അതും ഞാൻ തന്നെ ചെയ്യിച്ചതാ വേണുവേട്ടാ. നിങ്ങളോട് മീരയ്ക്ക് ഇഷ്ടം തോന്നിപ്പിച്ചതും ഞാൻ തന്നെ. അവരെ ഇങ്ങോട്ട് എത്തിക്കാൻ ഞാൻ അത്രയൊക്കെ കളികൾ കളിച്ചു."

​വേണുവേട്ടൻ: "അപ്പോൾ ഇവരെ ഇങ്ങോട്ട് കൊണ്ടുവന്നത് നീ തന്നെയാണോ?"
​സുനിത: "അല്ല വേണുവേട്ടാ... അത് ഞാനല്ല. അത് ഇവരുടെ വിധിയാവാം." അവൾ പതുക്കെ ഒന്ന് ചിരിച്ചു. "ഇവൾക്ക് എന്റെ അതേ രൂപം തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. ആ രൂപസാദൃശ്യം കണ്ടപ്പോൾ നിങ്ങൾക്ക് ഇവളോട് ഒരു ഇഷ്ടം തോന്നി...

അത് എനിക്ക് മനസ്സിലായി. നിങ്ങൾ വേറെ പെണ്ണുങ്ങളുടെ അടുത്തൊന്നും പോകാത്തതുകൊണ്ട് ഞാൻ അതൊന്നും കാര്യമാക്കുന്നില്ല."

​സുനിതയുടെ ഭാവം പെട്ടെന്ന് ഒന്ന് മാറി. അവളുടെ കണ്ണുകളിൽ ഒരു കുസൃതിയും അല്പം ഗൗരവവും നിറഞ്ഞു.

​സുനിത: "പിന്നെ നമ്മുടെ ജാനകിച്ചേച്ചി... ആ കക്ഷിക്ക് നിങ്ങളുടെ അടുത്ത് ഒരു കളിയുണ്ടല്ലോ. ഇടയ്ക്കിടെ അവർക്ക് ഞാൻ ഓരോ 'കൊട്ട്' കൊടുക്കാറുണ്ട്. അതുകൊണ്ടായിരിക്കും ഇവർ ഇങ്ങോട്ട് താമസം തുടങ്ങിയ ശേഷം അവളെ ഇങ്ങോട്ട് മഷിയിട്ടു നോക്കിയാൽ കാണാത്തത്!"

​വേണുവേട്ടൻ അന്തംവിട്ടിരുന്നു പോയി. തന്റെ ചുറ്റും ഇത്രയും കാര്യങ്ങൾ നടന്നിട്ടും താൻ ഒന്നും അറിഞ്ഞില്ലല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ

💬 Comments

View all comments