0%

Chapter Title : പുനർജ്ജന്മം 4 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 2.7K

എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്."

​അങ്കിൾ അകത്തേക്ക് കയറി ആ പഴയ കസേരയിൽ ഇരുന്നു. വീടിനുള്ളിൽ നല്ലൊരു നാടൻ ഭക്ഷണത്തിന്റെ ഗന്ധം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. മീര പതുക്കെ അദ്ദേഹത്തെ ഡൈനിങ്ങ് ടേബിളിനടുത്തേക്ക് വിളിച്ചു.

​അങ്കിൾ ഇരുന്നപ്പോൾ മീര ഓരോന്നായി വിളമ്പാൻ തുടങ്ങി. ചൂടുള്ള ചോറും, കൂടെ ആവി പറക്കുന്ന വിഭവങ്ങളും അവൾ പ്ലേറ്റിലേക്ക് വെച്ചു.

നല്ല കടും ചുവപ്പ് നിറത്തിൽ കുടംപുളിയിട്ട് വറ്റിച്ചെടുത്ത അയലക്കറി.

​നല്ല പച്ചനിറത്തിൽ വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റിയ പയർ തോരൻ.ഒരു കുഞ്ഞിക്കിണ്ണത്തിൽ കുറുകിയ പരിപ്പ് കറി.

നല്ല എരിവുള്ള നാരങ്ങാ അച്ചാർ.

​മീര വിളമ്പുന്നത് നോക്കി അങ്കിൾ അത്ഭുതത്തോടെ ഇരുന്നു. ഓരോ വിഭവവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.

​അങ്കിൾ: "മോളേ... ഇതെല്ലാം എനിക്കിഷ്ടപ്പെട്ട കറികളാണല്ലോ! ഈ അയലക്കറിയും പരിപ്പും തോരനും... ശരിക്കും നിനക്ക് എങ്ങനെ മനസ്സിലായി എനിക്ക് ഇതൊക്കെയാണ് ഇഷ്ടമെന്ന്? സുനിത പണ്ട് വെക്കാറുള്ള അതേ കോമ്പിനേഷൻ തന്നെയാണല്ലോ നീയും വെച്ചിരിക്കുന്നത്!"

​മീര ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു നിഗൂഢതയുണ്ടായിരുന്നു.

​മീര: "അറിയില്ല അങ്കിൾ... ഇന്ന് എനിക്ക് ഇതൊക്കെ ഉണ്ടാക്കാൻ തോന്നി. എന്തോ ഒരു ഉൾപ്രേരണ പോലെ. അങ്കിളിന് ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം. നന്നായി കഴിക്കൂ."
​അങ്കിൾ ഒരു ഉരുള ചോറെടുത്തു

മീൻകറിയിൽ കുഴച്ച് വായിലേക്കിട്ടു. ആ രുചി അദ്ദേഹത്തിന്റെ ഓർമ്മകളെ പിന്നോട്ട് കൊണ്ടുപോയി. സുനിതയുടെ അതേ കൈപ്പുണ്യം!

ഊണ് കഴിഞ്ഞു കൈ കഴുകി അവർ ഹാൾ മുറിയിലെ  സോഫയിൽ വന്നിരുന്നു. ഉച്ചവെയിൽ ജനാല വിരികൾക്കിടയിലൂടെ അരിച്ചെത്തുന്നുണ്ട്. മീര അല്പം അകലം പാലിച്ചാണ് ഇരുന്നതെങ്കിലും അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. അങ്കിൾ

💬 Comments

View all comments