Chapter Title : പുനർജ്ജന്മം 5 [ജോൺ എബ്രഹാം]
രാഹുലിന്റെ ആ തമാശ കേട്ടതും ജാനകിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൾ പതുക്കെ കൈ ഓങ്ങിക്കൊണ്ട് അവനെ നോക്കി ഒന്ന് പേടിപ്പിച്ചു.
ജാനകി: "പോടാ അവിടുന്ന് കുരങ്ങാ...! നിന്റെ ഒരു ബിരിയാണി! നാവൊന്ന് അടക്കി വെച്ചൂടെ നിനക്ക്?"
അവൾ ചിരിച്ചുകൊണ്ട് അവനെ നോക്കി. രാഹുൽ കൈ വീശിക്കൊണ്ട് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അവൻ ഇരുട്ടിലേക്ക് മറയുന്നത് വരെ ജാനകി ആ സിറ്റൗട്ടിൽ തന്നെ ഇരുന്നു. അങ്കിളിനോടുള്ള ആ പഴയ താല്പര്യം ഇപ്പോൾ അവളുടെ ഉള്ളിൽ എവിടെയോ മാഞ്ഞുപോയിരുന്നു, പകരം രാഹുലിന്റെ ആവേശവും കരുതലും അവളുടെ മനസ്സിൽ പുതിയൊരു ലഹരിയായി പടർന്നു.
രാഹുൽ വീട്ടിലെത്തി..സ്കൂട്ടർ മുറ്റത്ത് ഒതുക്കി നിർത്തി സിറ്റൗട്ടിലേക്ക് നടന്നു. അങ്കിൾ അവിടെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു
അങ്കിൾ: "എന്തായെടാ രാഹുലേ? വൈദ്യൻ എന്ത് പറഞ്ഞു? സംഗതി വശളായോ?"
രാഹുൽ: "ഏയ്, കുഴപ്പമൊന്നുമില്ല അങ്കിൾ. ഒരു മൂന്ന് തവണ കെട്ടുമ്പോഴേക്കും നീരും വേദനയും ഒക്കെ മാറിക്കോളും എന്ന് വൈദ്യൻ പറഞ്ഞു. ഞാൻ മുകളിലോട്ട് ചെല്ലട്ടെ അങ്കിൾ, കുറച്ച് ലേറ്റ് ആയി. മീര എന്തെങ്കിലും വിചാരിക്കുമോ ആവോ?"
രാഹുൽ പടികൾ കയറി മുകളിലെത്തി. മുറിയിലേക്ക് കയറിയപ്പോൾ കണ്ടത് മുഖം വീർപ്പിച്ച് ബെഡിൽ ഇരിക്കുന്ന മീരയെയാണ്. അവളുടെ ആ ഇരുപ്പും നോട്ടവും കണ്ടപ്പോൾ തന്നെ അവൾക്ക് നല്ല കടുപ്പത്തിലുള്ള പിണക്കമുണ്ടെന്ന് രാഹുലിന് മനസ്സിലായി.
രാഹുൽ: (അവളുടെ അരികിലേക്ക് ചെന്ന് പതുക്കെ തോളിൽ തട്ടിക്കൊണ്ട്) "ഇതെന്താണ് എന്റെ മോൾക്ക് പിണക്കം? മുഖമൊക്കെ വല്ലാതെ വാടിയിട്ടുണ്ടല്ലോ."
മീര: (കൈകൾ പിണച്ചു കെട്ടി ദേഷ്യത്തോടെ) "അല്ല മനുഷ്യ... നിങ്ങൾക്ക് എന്റെ അടുത്ത് ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ?
💬 Comments
View all comments