Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
ഇന്നലെ... അതൊരു സ്ത്രീ രൂപമായിരുന്നു."
രാഹുലിന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. അവൻ സ്വരം താഴ്ത്തി ചോദിച്ചു.
രാഹുൽ: "ചേച്ചി സുനിതയാന്റിയെ കണ്ടിട്ടുണ്ടോ? നേരിട്ട് അറിയാമായിരുന്നോ?"
ജാനകി: "പിന്നെയല്ലാതെ! എനിക്ക് നല്ലവണ്ണം അറിയാമായിരുന്നു. ഞങ്ങൾ കാണാറും സംസാരിക്കാറുമൊക്കെ ഉണ്ടായിരുന്നല്ലോ."
രാഹുൽ: "ആ സമയങ്ങളിൽ ചേച്ചി അവിടെ പോകാറുണ്ടായിരുന്നോ? അന്നും അങ്കിളിനോട് ചേച്ചിക്ക് താല്പര്യം ഉണ്ടായിരുന്നോ?"
ജാനകി: "ഇല്ല രാഹുൽ. അന്ന് വേണുവേട്ടനും സുനിതയും നല്ല സ്നേഹത്തിലായിരുന്നല്ലോ. അവർക്കിടയിൽ ഒരാൾക്ക് സ്ഥാനമില്ലായിരുന്നു."
രാഹുൽ: "പിന്നെ എപ്പോഴാണ് ചേച്ചിക്ക് അങ്കിളിനോട് താല്പര്യം തോന്നിത്തുടങ്ങിയത്?"
ജാനകി: (ഒരു നെടുവീർപ്പോടെ) "സുനിതയുടെ മരണശേഷം വേണുവേട്ടൻ ഒറ്റപ്പെട്ടു പോയില്ലേ... ഞാനും അദ്ദേഹത്തെപ്പോലെ തന്നെയായിരുന്നു. ആ ഒരു അവസ്ഥയിലാണ് എനിക്ക് അദ്ദേഹത്തോട് ഒരിഷ്ടം തോന്നിയത്. പക്ഷേ അന്നും ഇന്നും മൂപ്പർക്ക് എന്നോട് അങ്ങനെയൊരു താല്പര്യമില്ല. സുനിതയുടെ ഓർമ്മകളിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും."
രാഹുൽ വണ്ടി ഓടിക്കുമ്പോഴും ജാനകി പറഞ്ഞ കാര്യങ്ങൾ തലയിൽ തിരിച്ചും മറിച്ചും ഇട്ടു നോക്കി. ആ സ്ത്രീ രൂപം സുനിതയാന്റി ആണെങ്കിൽ..?, അവർ എന്തിനാണ് ജാനകിയെ തള്ളിയിടുന്നത്? ജാനകിക്ക് അങ്കിളിനോടുള്ള ഇഷ്ടമാണോ സുനിതയെ ദേഷ്യം പിടിപ്പിക്കുന്നത്?
രാഹുലിന് ഇപ്പോൾ കാര്യങ്ങൾ ഏകദേശം വ്യക്തമായി. "അപ്പോൾ അതാണ് പ്രശ്നം! അങ്കിളിനോട് ജാനകി അടുക്കുന്നത് സുനിതയാന്റിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ആ വീട്ടിലേക്ക് കയറാൻ ജാനകിയെ സമ്മതിക്കാത്തത്. പക്ഷെ, മീരയും അങ്കിളും തമ്മിലുള്ള ബന്ധത്തിന് സുനിതയാന്റി എങ്ങനെ സമ്മതിച്ചു? അതോ സുനിതയാന്റി തന്നെയാണോ മീരയിലൂടെ വരുന്നത്? ഇത് എനിക്ക് തെളിയിക്കണം. ജാനകിയെ ആ വീട്ടിൽ കയറ്റി തന്നെ എനിക്ക് കളിക്കണം!" അവൻ മനസ്സിൽ ഉറപ്പിച്ചു.
നേരെ
💬 Comments
View all comments