Chapter Title : പുനസമ്മേളനം [NEETHU]
ഹമ് ....അവളുറങ്ങി
ഫുഡ് കൊള്ളായിരുന്നു .....താങ്ക്സ്
നിനക്കിഷ്ടയോ .....
ഇഷ്ടായി ...
മോനെന്തു പറഞ്ഞു ...
അവന് മോളെ കുറിച്ച് പറയാനേ നേരമുള്ളൂ ....
ആണോ ...ഇവിടെയും അതുതന്നെ അവസ്ഥ ...
ആണോ ...
ഹമ് ....നാളെ നീ ഫ്രീ ആണോ ....
ഓഫീസിൽ പോണം ....എന്തെ
ഒന്നുല്ല ....ഫ്രീ ആണേൽ നിന്നെ കാണാൻ പറ്റുമോ എന്നറിയാനാ
ഉച്ചക്കിറങ്ങാം .....
പറ്റുമോ
ഹമ്
എന്ന ഞാൻ ഉച്ചക്കിറങ്ങാം ..നീ എവിടെ കാണും ...
ഗാന്ധി പാർക്കിൽ വരാം
ഓക്കേ ....എപ്പോ വരും
ഒരു 2 മണിയാവുമ്പോ ....
ഓക്കേ ....ഞാൻ 2 മണിക്ക് വരാം ..
എന്തിനാടാ ....
ചുമ്മാ ...
ഹമ് ....
എന്ന നീ ഉറങ്ങിക്കോ രാവിലെ നേരത്തെ എഴുനെൽക്കണ്ടതല്ലേ
ഹമ് ...ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് ...
അവളോട് ചാറ്റ് മതിയാക്കി ഞാൻ നെറ്റ് ഓഫ് ചെയ്തു .എന്തിനാണ് ഞാൻ അവളോട് കാണണം എന്ന് പറഞ്ഞത് എനിക്ക് തന്നെ അറിയില്ല .ഒരുകാലത്തു എന്റെ എല്ലാമായിരുന്നവൾ ഞാൻ ഒരുപാടു സ്നേഹിച്ചവൾ പിന്നീട് എന്റെ ജീവിതത്തിൽ ആരുമല്ലാതായവൾ ഇന്നവൾ വീണ്ടും എന്റെ ജീവിതത്തിലേക്ക് എന്തിനു വരുന്നു ..എനിക്ക് തന്നെ ഉത്തരം ലഭിക്കാത്ത ച്യോത്യങ്ങൾ .സന്ധ്യ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ മറ്റൊരു പെണ്ണിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല ,അവൾ പോയതില്പിന്നെയും പക്ഷെ ഇന്നിപ്പോൾ ഞാൻ അമൃതയെ കുറിച്ച് ചിന്തിക്കുന്നു എനിക്ക് വേണ്ടി മാത്രമല്ല എന്റെ മോൾക്ക് വേണ്ടിയും .അച്ഛൻ എത്ര ശ്രമിച്ചാലും അമ്മയാകാൻ കഴിയില്ലലോ അവളിപ്പോൾ ചെറിയ കുട്ടിയാണ് നാളെ അവൾ മുതിർന്നാൽ അവൾക്കൊരു അമ്മയുടെ സാമീപ്യം
💬 Comments
View all comments