0%

Chapter Title : പുനസമ്മേളനം [NEETHU]

Author : Neethu Read All Parts 1.7K

ആളുകൾ ഉണ്ടാവും ..നടക്കാനും വെറുതെ വർത്തമാനം പറഞ്ഞിരിക്കാനും പിന്നെ കുറെ കമിതാക്കളും ...ഞാനും മോളും കുറെ നേരം അവിടെ ചിലവഴിച്ചു ..അതികം സമയവും അവൾ വൈഷ്ണവിനെ കുറിച്ചാണ് പറഞ്ഞത് .അവന്റെ കൂട്ട് അവൾക്ക് അത്രകണ്ട് ഇഷ്ടമായി അമ്മയുടെ വേർപാട് അവൾ കുറെ ഒക്കെ മറന്ന പോലുണ്ട് ..അമ്മയെ കുറിച്ച് അവൾ കാര്യമായി ഇപ്പോൾ ഒന്നും പറയാറില്ല .അമൃതാമ്മയെ കുറിച്ച് അവൾ നേരെത്തേതിലും കൂടുതൽ ഇപ്പോൾ പറയുന്നു അവൾക്കും അമൃതയെ ഒരുപാടിഷ്ടമായപോലെ വൈകിട്ട് ഭക്ഷണം കഴിഞ്ഞു കുളിയും പല്ലുതേപ്പും കഴിഞ്ഞു ഞങ്ങൾ ഉറങ്ങാൻ കിടന്നു ,എന്റെ നെഞ്ചിലെ ചൂട് പറ്റി മോളുറങ്ങി ...അവളെ ബെഡിന്റെ അരികിലേക്ക് നീക്കി കിടത്തി ഞാനും ഉറങ്ങാൻ കിടന്നു ...എങ്ങനെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല .ഞാൻ നെറ്റ് ഓൺ ആക്കി വാട്സ് ആപ്പ് നോക്കി ഓരോ മെസ്സേജ് നോക്കി ഞാൻ അമൃതയുടെ വാട്സാപ്പ് നോക്കി ഓൺലൈനിൽ അവളുണ്ട് വെറുതെ ഞാൻ ഒരു ഹായ് അയച്ചു .അല്പം നേരം കൊണ്ട് മറുപടി ലഭിച്ചു ...

നീ ഉറങ്ങിയില്ലേ ....

ഇല്ലെടി ഉറങ്ങാൻ കിടന്നതാ ....

പിന്നെന്തുപറ്റി

അറിയില്ല ഉറക്കം വന്നില്ല

അതെന്തേ

ആ .....നീ കിടന്നോ

ഇപ്പോ കിടന്നതേ ഉള്ളു

അമ്മയും അപ്പുവും ...ഉറങ്ങിയോ

അപ്പു അമ്മയുടെ കൂടെ കിടന്നു

നീയോ

കുറച്ചു ജോലികൾ ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞു ഇപ്പൊ കിടന്നതേയുള്ളു

ഉറക്കം വരുന്നുണ്ടോ

ഇല്ലടാ .....നിനക്കെന്താ പറയാൻ ഉണ്ടെന്നു പറഞ്ഞെ

അങ്ങനെ പ്രതേകിച് ഒന്നുല്ല ....വെറുതെ എന്തേലും പറയാൻ

ഹമ് ...

എന്തെ .....

ഒന്നുല്ല ...

ഹമ് ..

മോളുറങ്ങിയോ ...

💬 Comments

View all comments