Chapter Title : പുനസമ്മേളനം [NEETHU]
കാലമെങ്കിലും സന്തോഷമുള്ള കുടുംബജീവിതം നയിക്കാൻ നീ തയ്യാറാവണം ....
ഞാൻ ആലോചിച്ചു പറയാം .....
മതി ....നിനക്കാരോടെങ്കിലും സമ്മതം വാങ്ങാനുണ്ടോ ...
ആരോട് ചോദിക്കാൻ ....ഇതുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ സ്വയമായി ഒന്നും തീരുമാനിച്ചിട്ടില്ല എല്ലാം കുടുംബത്തിന്റെ നന്മക്കു വേണ്ടിയായിരുന്നു ..ഇനി എനിക്ക് ആരോടും ചോദിക്കാനില്ല എല്ലാ തീരുമാനവും എന്റേത് മാത്രം ....
ബ്രദറിനോട് ......
അവൻ ഇപ്പോൾ പഴയപോലല്ല ...കല്യാണം കഴിഞ്ഞതോടെ ഞാനുമായുള്ള അടുപ്പം കുറഞ്ഞു ,,അവന് ഭാര്യയും ഭാര്യവീട്ടുകാരും മതി ..അമ്മയെപോലും വല്ലപ്പോഴുമാണ് വിളിക്കുന്നത് ...നാട്ടിലേക്ക് വരാറുമില്ല വന്നാൽത്തന്നെ ഭാര്യവീട്ടിലായിരിക്കും അതികം സമയവും ....ഭർത്താവ് മരിച്ച പെങ്ങൾ തലയിലാവുമെന്നു കരുതിക്കാണും ..... സമയം ഒരുപാടായി പിള്ളേര് വരാറായിക്കാനും നമുക്ക് ഇറങ്ങിയാലോ
ഹമ് ....ഇറങ്ങാം ...വാ ഞാൻ കൊണ്ടുവിടാം ...
വേണ്ടടാ ....ഇവിടുന്നു നടക്കാനുള്ള ദൂരമല്ലേ ഉള്ളു ....
അതൊന്നും പറ്റില്ല ...നീ കയറിയെ ..
ഇവന്ടെ ഒരു കാര്യം ....
അവളെയും കൊണ്ട് ഞാൻ കാണാകനഗറിലേക്കു പോയി കനകക്കുന്ന് കൊട്ടാരത്തിന്റെ യും മ്യുസിയം പോലീസ് സ്റ്റേഷൻ യും നടുക്കുള്ള റോഡിലൂടെ ഞാൻ അവളെ കനക നഗറിലേക്ക് കൊണ്ടുവിട്ടു .വീടിന്റെ മുൻപിൽ ബൈക്ക് നിർത്തി അവളെ ഞാൻ ഇറക്കി ...
അപ്പൊ ശരി ,,ഞാൻ പറഞ്ഞത് നന്നായി ആലോചിക്ക് ...ഉചിതമായൊരു തീരുമാനം എടുക്കു ..ജീവിതം ഒന്നേയുള്ളു അത് മറക്കരുത് ....
നീ കയറുന്നില്ലെ ...അമ്മയെ കണ്ടിട്ട് പോകാം
ഇനി ഒരുപ്രാവശ്യമാവട്ടെ ....ഞാൻ മോളെയും കൊണ്ട് വരാം ....
ഹമ് ....
അപ്പൂനെ തിരക്കിയെന്നു പറ ....
ഹമ്
ബൈ ...
ബൈ ....
അവളെ വീട്ടിലാക്കി
💬 Comments
View all comments