Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]
ഹോ ആ തള്ളയുടെ ആക്രാന്തം കാണണം, പണക്കാരൻ ആണോന്നു അറിഞ്ഞാൽ മതി അവർക്കു പ്രായം, ചേർച്ച, ഒന്നും അവർക്കു ഒരു പ്രശ്നോം അല്ലാ. നാളെ തന്നെ വരാൻ പറഞ്ഞു. അനിതയ്ക്കാണെങ്കിൽ അമ്മയെ ഭയങ്കര വിശ്വാസം ആണ്, അമ്മ പറയുന്നതാണ് വേദവാക്യം , ആ തള്ളയുടെ യഥാർത്ഥ സ്വഭാവം കാണിച്ചു കൊടുത്താൽ അവൾ നന്നാവും."?
ഞാൻ : " എടൊ ഇതിന്റെ ഒക്കെ ആവശ്യം നമുക്കുണ്ടോ , അവരായി അവരുടെ പാടായി, നമ്മുക്ക് നമ്മുടെ കാര്യം നോക്കി ജീവിച്ചാൽ പോരെ..?? "?
ലിയ : " അങ്ങനെ ഒക്കെ ഒരു സ്റ്റൈലിന് പറയാൻ കൊള്ളാം, പക്ഷെ തന്നെ പോലെ ആത്മാർത്ഥത ഉള്ളവർക്ക് അത് പറ്റില്ലെടോ "
ഞാൻ : "എന്ത് പറ്റില്ലെന്ന് "?
ലിയ : "കണ്ടില്ലാന്നു നടിക്കാൻ , തന്റെ ആത്മാർത്ഥ സുഹൃത്താണ് സമീർ പിന്നെ അനിത രണ്ടു പേരെയും താൻ സ്നേഹിച്ചിരുന്നു , അത് കൊണ്ട അവരുടെ ഓർമ , അവരുടെ വേർപിരിയൽ എല്ലാം ഒരു മുറിവായി തന്റെ മനസ്സിൽ മാറിയത്. ആ മുറിവ് തന്നെ പിൻതുടർന്നു എന്നതിന്റെ തെളിവാണ് ഗൗരിയുടെ അഗാധമായ പ്രണയം താൻ തിരിച്ചറിയാതെ പോയത് , പ്രണയവും വിവഹവും എല്ലാം തനിക്കു ഒരു വെറുപ്പായി മാറിയത് അതുകൊണ്ടാണ്, താൻ വേണ്ടാന്ന് പറയരുത്."
ഞാൻ : "ഇല്ലാ ഞാൻ വേണ്ട എന്ന് പറയില്ല , താൻ പറഞ്ഞതെല്ലാം സത്യമാണ്."
ലിയ : "ഇന്നലെ....താൻ ഓർക്കുന്നുണ്ടോ...... എത്ര ശ്രമിച്ചിട്ടും.... തനിക്കു.... പറ്റണില്ലായിരുന്നു...... നമ്മുക്ക് പോകാം എന്ന് താൻ പറയുമ്പോൾ , തന്റെ നെഞ്ച് പിടയ്കുന്നത് ഞാൻ അറിഞ്ഞിരുന്നു. അത് മനസിലായത് കൊണ്ടാണ് ഞാൻ ഒന്നും മിണ്ടാതെ തന്റെ കാർ ഓടിച്ചത് , താൻ ഭയങ്കര സ്ട്രെസ്സ്ഡ് ആവുന്നത് ഞാൻ ശ്രദിച്ചു. ഗൗരിടെ ഓർമ തന്നെ വേട്ടയാടുന്നുണ്ട് , അതിനു കാരണം സമീറും അനിതയും ആണ്."
ഞാൻ : " എടൊ ഇന്നലെ ഒട്ടും പറ്റണില്ലായിരുന്നു എനിക്ക്. ഐ ആം സോറി ലിയ ".☹️
ലിയ : " ഇന്നെല്ലാം ശെരിയാകും "?
ഞാൻ : "
💬 Comments
View all comments