Chapter Title : പുണ്യനിയോഗം [Joshua Carlton]
സോഫി : അതെ, അങ്ങനെ ഒരു ദിവസം ഞാൻ അവളോടൊപ്പം അവളുടെ വീട്ടിൽ ഉള്ളപ്പോൾ യാദൃച്ഛികമായി അവളുടെ അമ്മ പ്രാർത്ഥന മുറിയിൽ ഇരുന്നു മാതാവിന്റെ വിമല ഹൃദയത്തിന്റെ മുന്നിൽ ഇരുന്നു ഏങ്ങലടിച്ചു കരയുന്നത് കണ്ടു, ഈശോയെ ഇവർ എന്തിനാണ് എങ്ങനെ കരായണേ, ഞാൻ അങ്ങോട്ട് കയറി ചെന്നു, അമ്മ എന്നെ കണ്ടു പെട്ടെന്ന് കണ്ണ് തുടച്ചു എങ്കിലും അവർക്കു ഒന്നും ഒളിക്കാൻ കഴിഞ്ഞില്ല, എന്റെ മാറത്തു ചാരി അവർ കരയാൻ തുടങ്ങി. മോളെ അത് ഞാൻ എങ്ങനെ നിന്നോട് പറയും, എന്താണെങ്കിലും പറയമ്മേ, ഞാനല്ലേ ചോദിക്കണേ, ആരോടെങ്കിലും പറഞ്ഞാൽ ആ വിഷമം അങ്ങ് പോകും, പിന്നെയും അവർ ഭയത്തോടെ മിണ്ടാതെ ഇരുന്നു കരഞ്ഞു, അമ്മ ഞാനും അമ്മേടെ മോളല്ലേ, ഈശൊടെ മണവാട്ടിയാ ഞാൻ എന്ത് കാര്യമാണെങ്കിലും ഞാൻ പ്രാർത്ഥിച്ചു നേടിത്തരും എന്റെ അമ്മയ്ക്ക് വേണ്ടി അതിനു വേണ്ടി അമ്മടെ മോൾ ഏതറ്റം വരെയും പോകും, അമ്മ ഇനി കരയരുത്, ഞങ്ങളെ പോലുള്ള ഒത്തിരി പേരുടെ കണ്ണീരൊപ്പുന്ന ആളാ അമ്മ,
എന്നോട് പറയമ്മേ എന്ന് പറഞ്ഞു ഞാൻ അവരെ ആശ്വസിപ്പിക്കുബോൾ അവർ പറയാൻ തയ്യാറായി, മോളെ അവളുടെ കല്യാണം കാണാനുള്ള ഭാഗ്യം ഞങ്ങൾക്കില്ല, അതെന്താ അമ്മേ, അവളെ കെട്ടാൻ ഒരായിരം പേരെങ്കിലും കാണും, അതല്ല മോളെ, മോൾ വിചാരികന പോലെ ഉള്ള ഒരു കുട്ടി അല്ല ലിയ മോൾ, അവൾക്കു ജനിച്ചപ്പോൾ കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല എന്നാൽ വളർന്നു തുടങ്ങിയപ്പോൾ അവളുടെ യൂട്രസിന്റെ പുറം ഭാഗത്തു ഒരു വളർച്ച, പതിയെ പതിയെ അത് വളർന്നു ഒരു ചെറു വിരൽ
💬 Comments
View all comments