Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]
തന്റെ കൈകളിൽ പറ്റിപ്പിടിച്ച അവളുടെ വിയർപ്പിന്റെയും ചുവന്ന സാരിയുടെയും മണം അവൻ വീണ്ടും വീണ്ടും ആസ്വദിച്ചു. ആ രാത്രി അവൻ ഉറങ്ങിയത് തന്നെക്കുറിച്ചോ പുഷ്പയെക്കുറിച്ചോ ഓർത്തല്ല, മറിച്ച് ശ്രീവല്ലിയുടെ ആ വിങ്ങുന്ന ഉടലിനെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു.
അങ്ങനെ ആ രാത്രി അവസാനിച്ചു. പക്ഷേ, അവരുടെ ഉള്ളിൽ പുതിയൊരു പ്രണയത്തിന്റെയും കാമത്തിന്റെയും വിത്തുകൾ പാകിക്കഴിഞ്ഞിരുന്നു.
പിറ്റേന്ന് രാവിലെ ശേഷാചലം ഉണർന്നത് മറ്റൊരു വാർത്തയുമായാണ്. പുഷ്പരാജിന്റെ പത്നി ശ്രീവല്ലി പട്ടണത്തിലെ ഏറ്റവും വലിയ തുണിക്കടയുടെ ഉദ്ഘാടനത്തിന് എത്തുന്നു. പുഷ്പയുടെ പ്രതാപം കാരണം നാട്ടുകാർക്കെല്ലാം അവളോട് വലിയ ബഹുമാനമായിരുന്നു. ചുവന്ന സാരിയും ആ പച്ച ബ്ലൗസും മാറ്റി, ഇന്ന് അവൾ നീല നിറത്തിലുള്ള പട്ടുസാരിയിൽ അതിസുന്ദരിയായിരുന്നു.
ഉദ്ഘാടന ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങിയ ശ്രീവല്ലിയെ ഒരു കൂട്ടം സ്ത്രീകൾ വളഞ്ഞു. അവർക്ക് അവളോടൊപ്പം ഫോട്ടോ എടുക്കണം. ആ തിരക്ക് കണ്ടപ്പോൾ ശ്രീവല്ലി കേശവനെ അടുത്തേക്ക് വിളിച്ചു.
ശ്രീവല്ലി: "കേശവാ, നീ പിള്ളേരെയും കൂട്ടി വണ്ടിയിൽ ഇരുന്നോ. ഇവരുടെ കൂടെ ഫോട്ടോ ഒക്കെ എടുത്ത് ഞാൻ പതുക്കെ വന്നോളാം. ഈ വെയിലത്ത് നീ ഇവിടെ നിൽക്കണ്ട."
കേശവൻ ആദ്യം മടിച്ചെങ്കിലും അവളുടെ നിർബന്ധത്തിന് വഴങ്ങി അല്പം മാറി ജീപ്പിനടുത്ത് നിന്നു. ശ്രീവല്ലി ചിരിച്ചുകൊണ്ട് ആ പെണ്ണുങ്ങളുടെ കൂടെ പോസ് ചെയ്യുകയായിരുന്നു.
പെട്ടെന്നാണ് ആ അന്തരീക്ഷം മാറിയത്. വലിയൊരു സൈറൺ മുഴക്കിക്കൊണ്ട് ഷെഖാവത്തിന്റെ പോലീസ് ജീപ്പ് അവിടേക്ക് പാഞ്ഞെത്തി. ടയറുകൾ നിലവിളിച്ചുകൊണ്ട് കടയുടെ മുന്നിൽ നിന്നു. ജീപ്പിൽ നിന്ന് ഷെഖാവത്ത് ക്രോധത്തോടെ താഴെയിറങ്ങി.
അവന്റെ കണ്ണുകൾ ചുവന്നിരുന്നു.
ഷെഖാവത്ത് നേരെ ശ്രീവല്ലിയുടെ അടുത്തേക്ക്
💬 Comments
View all comments