0%

Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]

Author : Gilli Bala Read All Parts 17.7K

​അവിടെ ഒരു പച്ചക്കറിക്കാരന്റെ അടുത്തെത്തിയപ്പോൾ കേശവൻ തന്റെ സ്വാഭാവിക ശൈലിയിൽ വിലപേശാൻ തുടങ്ങി.

​കേശവൻ: "എടോ... ഈ തക്കാളിക്ക് എന്താ വില?

40 രൂപയോ? നീ ആരെയാ പറ്റിക്കുന്നത്? ഞാൻ -ആരാണെന്ന് നിനക്കറിയാമോ? പുഷ്പയുടെ വലംകൈയ്യായ കേശവനാ ഞാൻ!"

​കച്ചവടക്കാരൻ: "ആരായാലും കിലോയ്ക്ക് 40 രൂപ തന്നെയാ സാറേ."

​കേശവൻ: "ഓഹോ... നിനക്ക് പുഷ്പരാജിന്റെ പവർ അറിയില്ലല്ലേ?"

​എന്നും പറഞ്ഞ് കേശവൻ സ്റ്റൈലിൽ തന്റെ തോളൊന്ന് ചെരിക്കാൻ നോക്കി. പുഷ്പ ചെയ്യുന്നതുപോലെ താടിക്ക് താഴെ കൈ വെച്ച് ഒന്നു തടവി. പക്ഷേ വെപ്രാളത്തിനിടയിൽ അവന്റെ കൈ തട്ടി അടുത്തിരുന്ന വലിയൊരു കൊട്ട മുളക് പൊടി വായുവിലേക്ക് ഉയർന്നു.

​കൊട്ട നേരെ വീണത് കേശവന്റെ തലയിൽ! നിമിഷനേരം കൊണ്ട് കേശവൻ തല മുതൽ കാൽ വരെ ചുവപ്പ് നിറമായി. കണ്ണിലും മൂക്കിലും മുളക് പൊടി കേറിയതോടെ അവൻ വിക്കി വിക്കി ഒച്ചയുണ്ടാക്കാൻ തുടങ്ങി.

​കേശവൻ: "അമ്മേ! എരിവ്! ഏ... ഏട്ടത്തി... ഞാൻ തീ പിടിച്ച ലുക്കിലായോ അതോ ശരിക്കും തീ പിടിച്ചോ? എനിക്ക് ക-ക-കണ്ണുകാണാൻ വയ്യേ..."

​അവൻ അവിടെയിരുന്ന ഒരു ബക്കറ്റ് വെള്ളം എടുത്ത് സ്വന്തം തലയിലൊഴിച്ചു. വെള്ളം വീണതോടെ മുളകുപൊടി ഒലിച്ച് അവന്റെ വേഷം കണ്ടാൽ ഒരുമാതിരി കോമാളിയെപ്പോലെയായി. അവൻ തെന്നി വീഴാൻ പോയതും കൈയ്യിലിരുന്ന തക്കാളി കുട്ടയിൽ പിടിച്ചതും എല്ലാം കൂടി ഒരു വല്ലാത്ത കാഴ്ചയായിരുന്നു.

​ഇതൊക്കെ കണ്ടുനിന്ന ശ്രീവല്ലിക്ക് നിയന്ത്രിക്കാനായില്ല. കഴിഞ്ഞ രണ്ടു ദിവസമായി ചിരിക്കാത്ത അവൾ വാ പൊത്തിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി.

​ശ്രീവല്ലി: "അയ്യോ കേശവാ... നിന്നെ കണ്ടാൽ ഇപ്പോൾ ആ മംഗളം

💬 Comments

View all comments