0%

Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]

Author : മോങ്കി Read All Parts 35.2K

തന്നെ പ്രണയിച്ച് വിവാഹം കഴിച്ചിട്ടും അവരുടെ പ്രണയം വീട്ടുകാരുടെ മുൻപിൽ വെച്ച് അവർക്ക് പ്രകടമാകാൻ ബുദ്ധിമുട്ടി. അവരുടെ പ്രണയം എല്ലാം തങ്ങളുടെ കിടപ്പുമുറിക്ക് ഉള്ളിൽ ഒതുങ്ങി.

ഒന്ന് പുറത്തേക്ക് ഒരുമിച്ച് പോകാൻ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു. പല തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നു.

വിനയന് അതൊന്നും തീരെ ഇഷ്ടമല്ലായിരുന്നു. താൻ പ്രണയിച്ച് വിവാഹം കഴിച്ച് കൊണ്ടുവന്ന പെണ്ണിനെ വീട്ടിൽ തന്നെ നിർത്തുന്നതിന് അയാൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.

എന്നാല് തൻ്റെ വീട്ടുകാരെ അയാള് എതിർത്ത് ഒന്നും പറയില്ലായിരുന്നു.

ഗായത്രി ആദ്യ നാൾ മുതലേ അവർക്ക് താമസം മാറാം എന്ന് നിർബന്ധം പറഞ്ഞിരുന്നു. എന്നാല് ഇപ്പൊൾ അങ്ങനെ ചെയ്താൽ തൻ്റെ വീട്ടുകാർക്ക് അത് ഇഷ്ടം ആവില്ല എന്നും തനിക്ക് വീട്ടുകാരെ ബോധ്യപ്പെടുത്താൻ നല്ല ഒരു കാരണം വേണ്ടേ എന്നും ചോദിച്ചു.

ഗായത്രിയോട് അയാള് പഠനം തുടരാൻ ആവശ്യപ്പെട്ടു. അവളും സമ്മതം മൂളി.

അങ്ങനെ അയാള് ഗായത്രിയെ പാതി വഴിയിൽ നിർത്തിയ പഠനം തുടർന്ന് പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ എങ്കിലും അമ്മായിയമ്മയിൽ നിന്ന് കുറച്ച് ആശ്വാസം അവൾക്ക് കിട്ടട്ടെ എന്ന് കരുതി ആയിരുന്നു അത്.

പഠനത്തിന് ശേഷം വൈകാതെ തന്നെ ഗായത്രി ഈ നഗരത്തിൽ ഒരു നല്ല ജോലി കരസ്ഥമാക്കി. ഓഫർ ലെറ്റർ വന്നപ്പോൾ ഗായത്രി ജോയിൻ ചെയ്യാൻ വേണ്ടി ആദ്യം നഗരത്തിൽ ഭർത്താവിൻ്റെ ഒപ്പം എത്തി.

അവരെ ഹോസ്റ്റലിൽ ആകി ഭർത്താവ് തിരികെ നാട്ടിലേക്ക് പോയി. പിന്നീട് ആഴ്ചയിൽ ഒരിക്കൽ അവർ അങ്ങോട്ടോ ഇങ്ങോട്ടോ പോകും.

അയാള് പതുക്കെ വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി നഗരത്തിൽ തന്നെ ഭാര്യയുടെ ഒപ്പം സ്ഥിരം

💬 Comments

View all comments