0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 3K

..പണത്തിന്‍റെ ഹുങ്കില്‍. പെണ്ണിനെ പിഴപ്പിക്കാന്‍ വേണ്ടി അവനൊക്കെ .."

" അവളാണേല്‍ ഹിജാബും പര്‍ദ്ദയും ഒന്നും ഇടാണ്ടാ നടപ്പ് .... പെണ്ണിനെ വിളിച്ചു പറഞ്ഞേക്ക് ....അല്ലെ ഞങ്ങള് ഇടപെടേണ്ടി വരും " അടുത്തയാള്‍ തുടര്‍ന്നു പറഞ്ഞപ്പോള്‍ അസിസ് മുറ്റത്തേക്കിറങ്ങി

" ദെ ...അവന്‍ പറഞ്ഞത് ന്യായം .... പണത്തിന്റെ ഹുങ്കില്‍ ... ഇങ്ങനെ കണ്ടാല്‍ എല്ലാ അപ്പന്മാരോടും ഒന്ന് സൂക്ഷിക്കാന്‍ പറയുന്നത് ന്യായം ....പക്ഷെ ..നീ പറഞ്ഞത് എന്നതാടാ സുലൈമാനെ ..നീയീ പറഞ്ഞ പര്‍ദ്ദ നമ്മടെ സ്ഥലത്ത് വന്നിട്ട് അധികം നാളായോ? അതിനു മുന്നേം നമ്മളു മാന്യമായ വസ്ത്രം ധരിച്ചല്ലേ നടന്നിരുന്നെ ? ങേ ... ഡാ സുലൈമാനെ ... നീ ആ കാണുന്ന വീട് കണ്ടോ ...നിന്‍റെ മൂത്ത പെങ്ങള്ടെ വീടല്ലേ അത് .... നീയവിടെ കേറീട്ട് എത്ര നാളായി .... പെരുന്നാളിന് ഇറച്ചീം കൊണ്ട് മാത്രം ചെന്നാ പോര ...കാശൊന്നും കൊടുക്കണ്ട ... നാട്ടാരാടെ കാര്യം അന്വേഷിക്കാതെ സ്വന്തം വീട്ടുകാര് പട്ടിണിയാണോ എന്നാദ്യം നോക്ക് ...

പിന്നെ ...ആ പയ്യന്‍ ...അവന്‍റെ അപ്പനിവിടെ വന്നാരുന്നു.... ചേരേണ്ടത് മതങ്ങള്‍ തമ്മിലല്ല ..മനുഷ്യര്‍ തമ്മില്ലാ ....ഞങ്ങളാ കല്യാണം അങ്ങ് ഉറപ്പിച്ചു "

വന്നവര്‍ അങ്ങോട്ടിമിങ്ങോട്ടും നോക്കി കുശുകുശുക്കാന്‍ തുടങ്ങി

" ചെറുക്കന്‍ നമ്മടെ മാതത്തിലെക്ക് ചെരുമാ അസിയണ്ണാ..?"

അപ്പോഴേക്കും റാവുത്തരുടെ ജീപ്പ് അവിടെ വന്നു നിന്നു. അയാളും ജമീലയും മുറ്റത്തേക്ക് കയറി.

" അതൊക്കെ അവരുടെ ഇഷ്ടം ..പിന്നെ നിങ്ങക്ക് നിര്‍ബന്ധം ആണേല്‍ ഞാനാ ചെറുക്കനോട് പറഞ്ഞു നോക്കാം "

" ങാ ..അത് മതി ...."

💬 Comments

View all comments