0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1400

സുലൈമാന്‍ തിരിഞ്ഞു മറ്റുള്ളവരെ നോക്കി

" എന്നാലും കുഴപ്പമുണ്ട് ....ഷാമോനില്ലേ ..എന്‍റെ മകന്‍ ....അവന്‍റെ കല്യാണോം ഉറപ്പിച്ചു ....പെണ്ണ്‍ ഹിന്ദുവാ ..... ഷാനൂന്റെ ചെറുക്കന്‍ ഇങ്ങോട്ട് വരുന്ന സ്ഥിതിക്ക് ഇവന്‍ അങ്ങോട്ട്‌ പോട്ടെ അല്ലെ ? ഡാ ... ഇത് പോലത്തെ കാര്യങ്ങള്‍ പറയാനാണേലും ...നീയീ രാജനെ കൂടി കൂട്ടി കൊണ്ട് വന്നല്ലോ ..... അവന്‍റെ അമ്മ ജാനകി തളര്‍ന്നു കിടന്നപ്പോ ഈ കാണുന്ന മാതക്കാരേം രാഷ്ട്രീയക്കാരേം ഒന്നും കണ്ടില്ലലോ ...വന്നത് അവന്‍റെ സുഹൃത്തക്കളും കുടുംബശ്രി പെണ്ണുങ്ങളുമാ........ എന്തിനു വേറെ ? ഞാനാ അറബി നാട്ടില്‍ കിടന്നു നരകിച്ചപ്പോ ...ആഹാരമുണ്ടോ വസ്ത്രമുണ്ടോ എന്നോ മറ്റോ ചോദിച്ചു നീയൊക്കെ ഒരിക്കലെങ്കിലും ഈ പടി ചവിട്ടിയിട്ടുണ്ടോ ? എന്നിട്ട് അവനൊക്കെ വന്നിരിക്കുന്നു ... ഇടുന്ന ഡ്രസ്സിനേം ഒക്കെ കുറ്റം പറഞ്ഞോണ്ട് ...ഭൂ ..." അസി നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പി

' എടാ ..." റാവുത്തര്‍ മുരടനക്കിയപ്പോള്‍ എല്ലാവരും ഒന്ന് പകച്ചു

" ഇവര്‍ക്കൊരു അത്യാവശ്യം വന്നപ്പോ ഓടി വന്നവരാ i പെണ്ണിനേം ചെറുക്കനേം കല്യാണം കഴിക്കാന്‍ പോകുന്നൊരു... ഈ പറയുന്ന ഞാനടക്കം അതിനു മടി കാണിച്ചപ്പോ അവര് എന്തിനു വേണ്ടിയാണെങ്കിലും കാശെടുത്ത് കൊടുത്തില്ലേ ? പണത്തിന്‍റെ ഹുങ്ക് കാണിക്കാതെ കൂടെ നടന്നു പിഴപ്പിക്കാതെ അന്തസ്സായിട്ടു വന്നു പെണ്ണ് ചോദിച്ചില്ലേ അവര് ...പിന്നെ നിന്റെയോക്കെ ഒരു മാതോം കൊതോം ...ആ മതത്തില്‍ തന്നെയാടാ ഞാനും വിശ്വസിക്കുന്നെ .... റാവുത്തര്‍ക്ക് അല്‍പം പിഴവ് പറ്റിയിട്ടുണ്ട് ...എനിക്കും മനസിലായി .. ചേരേണ്ടത് മതങ്ങള്‍ തമ്മിലല്ല ...മനുഷ്യര്‍ തമ്മിലാന്നു....ഇവരുടെ കല്യാണം ഞാന്‍ നടത്തി കൊടുക്കും .... അതിന്റെ മൊത്തം ചിലവും ഞാന്‍ വഹിക്കുകേം ചെയ്യും "

" വേണ്ട റാവുത്തരെ" അസിയുടെ കണ്ണുകള്‍ നനഞ്ഞു

" എല്ലാരോടും കൂടെ ഒരു കാര്യം കൂടി പറയാനുണ്ട് .....ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ചു ഞാനെടുത്ത ലോട്ടറിക്കാ ഒന്നാം സമ്മാനം ...എട്ടു കോടി രൂപാ .... ലോട്ടറി ടിക്കറ്റ് ഞാന്‍ മാത്യു സാറിനെ എപ്പിക്കുകേം ചെയ്തു ... അതിന്റെ സന്തോഷത്തിലും .ഞാന്‍ വന്നതിന്‍റെ സന്തോഷത്തിലും ഇച്ചിരി ബിരിയാണി വെച്ചിട്ടുണ്ട് ...എല്ലാരും പിണക്കമൊക്കെ മാറ്റി

💬 Comments

View all comments