0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 1.3K

. അവൾ കണ്ണും തിരുമ്മിയെണീറ്റു . ഡ്രസ്സ് വാരിച്ചുറ്റി മൊബൈലിൽ സമയം നോക്കി . ഒൻപതര

രാജേഷിന്റെ ഓർമ്മകളും പേറി നല്ലൊരു വിരൽ പ്രയോഗവും കഴിഞ്ഞു ഉറങ്ങിയപ്പോൾ നേരം വൈകിയിരുന്നു . ഇവിടെ ആണെങ്കിലും മോന് അമ്മയുടെ കൂടെ കിടന്നാൽ മതി .അത് രാജേഷിന്റെ വീട്ടിലാണെങ്കിലും രാജേഷിന്റെ അമ്മയുടെ കൂടിയേ കിടക്കൂ

ഫ്രഷായി അടുക്കളയിൽ ചെന്നപ്പോൾ അച്ഛനുമമ്മയും കൂടെ സംസാരിച്ചുകൊണ്ടിരുന്നത് നിർത്തി അവളെ നോക്കി

"' നീ നല്ലൊരു സാരിയൊക്കെ ഉടുത്തു ഒന്ന് റെഡിയായിക്കെ "'

ലജിത സംശയത്തോടെ ഇരുവരെയും നോക്കി

"' എന്താ അച്ഛാ ?'''

"' ഒരു കൂട്ടർ വരുന്നുണ്ട് ..നമ്മുടെ രാജശേഖരൻ തമ്പീടെ കെയറോഫാ ... ബ്രോക്കറൊന്നുമല്ല. നിന്റെ എല്ലാ കാര്യങ്ങളും വിശദമായി അവൻ പറഞ്ഞിട്ടുണ്ട് അവരോട് ..നീയൊന്നൊരുങ്ങി നിക്ക് ""'

"" വേണ്ട ..ഞാൻ നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട് . ഇനിയൊരു വിവാഹം വേണ്ടാന്ന് ..എനിക്കെന്റെ കുഞ്ഞിനെ നോക്കണം . ഇനിയൊരുത്തൻ വന്നാൽ മോനോട് ഏത് രൂപത്തിലാ പെരുമാറുന്നെന്ന് അറിയത്തില്ല . കണ്ടില്ലേ അങ്ങ് തൊടുപുഴയിൽ ഒരുത്തൻ കാണിച്ചത് ?"''

"' നൂറിലൊന്നൊക്കെ അങ്ങനെ സംഭവിക്കും മോളെ .അതൊന്നും നോക്കിയിട്ട് കാര്യമില്ല .ഞങ്ങടെ കാലശേഷം നിന്നെ നോക്കാനാരുണ്ട് ?''

"' എന്റെ മോൻ നോക്കിക്കോളും ?'''

"'അതിനവൻ വളർന്നു വലുതാവണ്ടേ ? അത്രയും നാളൊന്നും ഞങ്ങളുണ്ടാവില്ല മോളെ ..നീ വേറൊന്നും ചിന്തിക്കണ്ട . രാജശേഖരനും കൂടെ കാണും . നീ പെട്ടന്നൊരുങ്ങി വാ .. അവർ ബാംഗ്ലൂർക്ക് പോകുന്ന വഴിയിൽ ഇവിടെ കേറുന്നതാ ""'

രാജേഷിന്റെ കാര്യം എങ്ങനെ അവതരിപ്പിക്കുന്ന് ആലോചിച്ചു

💬 Comments

View all comments