0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 1.3K

ലജിത മുറിയിലേക്ക് പോയി . ഫോണെടുത്തു രാജേഷിനെ ഡയൽ ചെയ്തു .രണ്ടുമൂന്നു പ്രവശ്യം വിളിച്ചപ്പോഴാണ് കോൾ എടുത്തത്

"'ഏട്ടനെവിടെയാ ?''' തനിച്ചേ അല്ലെങ്കിൽ ലജിത ഏട്ടനെന്നാണ് അന്ന് മുതൽ വിളിച്ചിരുന്നത്

"' ഗോവ സ്റ്റേഷനിൽ ... നീ കൂടെ ഉണ്ടായിരുന്നേൽ ഗോവയിലിറങ്ങി ഒന്നടിച്ചു പൊളിക്കായിരുന്നു ""

"' ഏട്ടൻ കളിക്കല്ലേ .... എന്നെ ഇവിടെ പെണ്ണ് കാണാൻ വരുന്നു ""

"' പെണ്ണ് കാണാനോ ? ആര് ?'''

"' ഏതാണ്ടെങ്ങാണ്ട് ഒരു കോന്തൻ ."'

"' ഞാനിപ്പോ എന്ന വേണം നീ പറ ...അമ്മയെ വിളിച്ചു പറഞ്ഞു അങ്ങോട്ടയക്കട്ടെ ?'''

"' അമ്മയോടൊന്നു ഏട്ടൻ പറയാമോ ഇത്രടം വരെ വരാൻ ..എനിക്കൊരു മനസ്സമാധാനവുമില്ല . ഇത് അച്ഛന്റെ ഒരു ബന്ധു വഴി വരുന്ന ആലോചനയാ . അതുകൊണ്ടവര് നിർബന്ധിക്കും . ""

"' നീ വെച്ചോ . ഞാൻ നോക്കട്ടെ അമ്മേനെ വൈകുന്നേരത്തേക്കെങ്കിലും പറഞ്ഞു വിടാൻ പറ്റുമോന്ന് . ഏതായാലും അച്ഛനേം അമ്മയെയും ധിക്കരിക്കണ്ട . ഒന്നൊരുങ്ങി തല കാട്ടിയെക്ക് "'

രാജേഷ് പറഞ്ഞപ്പോൾ അവൾ മനസമാധാനത്തോടെ ഡ്രെസ്സ് ചെയ്തു

"' മോളെ .. അവരിങ്ങെത്തി "'' അമ്മ കതകിൽ തട്ടിയപ്പോൾ ലജിത ഇറങ്ങി അടുക്കളയിലേക്ക് ചെന്നു . ഹാളിലേക്ക് കയറുന്നവരെ ഒന്ന് നോക്കാൻ പോലും അവൾ തയ്യാറായില്ല .

"' ഹായ് അച്ചാച്ചാ ..അമ്മേ "' മോന്റെ വിളി കേട്ടപ്പോൾ ലജിത ഉദ്വേഗത്തോടെ ഹാളിലേക്ക് ഓടി . രാജേഷിനെയും അമ്മയേയുമാണ്‌ അവൻ അങ്ങനെ വിളിക്കുന്നത് . മോനെ മടിയിലേക്ക് കയറ്റിയിരുത്തുന്ന രാജേഷിനെ നോക്കി അവൾ

💬 Comments

View all comments