0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 1.3K

. പിന്നീട് അവനിവിടെ വന്നു പലപ്പോഴും . അവന്റെ അമ്മയും . . പിന്നെ രാജേഷിന്റെ സ്വഭാവവും കുഴപ്പമില്ലാതെ തോന്നിയപ്പോൾ സ്വാഭാവികമായും അവരോടടുത്തു . .

പല ദിവസങ്ങളിലും അവനെ കാണുവാൻ തുടങ്ങിയപ്പോൾ ഒട്ടൊന്ന് അമ്പരന്നു . ചിലപ്പോൾ ഏതെങ്കിലും കാര്യത്തിനായി ബാങ്കിൽ വരും . അല്ലെങ്കിൽ രാവിലെയോ വൈകിട്ടോ ചിലപ്പോൾ രണ്ടു നേരമോ വഴിയിലുണ്ടാവും . ഒരിക്കൽ സംസാരിച്ചപ്പോൾ താൻ ചോദിച്ചു എന്താണ് ഇതെന്ന് ?

' തന്നെയാണ് കാണാൻ ...താൻ സോഷ്യൽ മീഡിയയിൽ ഒന്നും ഫോട്ടോയോ ഒന്നും ഇടാറില്ലല്ലോ . അപ്പോൾ പിന്നെ എനിക്ക് കാണുവാൻ ഇതേ ഒരു മാർഗ്ഗമുള്ളൂ '.... എന്ന് . ശെരിയാണ് . തന്നെപോലെയൊരു പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ഫോട്ടോ ഇട്ടാൽ ഉണ്ടാവുന്ന ദൂഷ്യവശങ്ങൾ നന്നായിയറിയാം . അത് കൊണ്ടാണ് ഇടാത്തതും . രാജേഷ് ലീവ് കഴിഞ്ഞു പോകുമ്പോൾ ഒന്നാവശ്യപ്പെട്ടിരുന്നു . ഏഇടക്കെങ്കിലും ,എന്തെങ്കിലും ഷെയർ ചെയ്യുകയോ മറ്റോ സോഷ്യൽ മീഡിയയിൽ ചെയ്യുമോ എന്ന് . താൻ അവിടെ ഉണ്ടെന്നു ഉറപ്പാക്കാൻ ആയിട്ട് . അങ്ങനെയെങ്കിലും തന്റെ ഒരു സാമീപ്യം ഉറപ്പിക്കാൻ എന്ന് "

.വാട്ട് ഹാപ്പെൻഡ് രാജേഷ് ആക്ച്വലി ? എന്ന് താൻ ചോദിച്ചു . ഒന്ന് ചിരിച്ചതേയുള്ളൂ ... അത് കഴിഞ്ഞു മാസങ്ങൾ കടന്നു പോയി . രാജേഷിന്റെ അമ്മ പലപ്പോഴും ബാങ്കിൽ പല ആവശ്യങ്ങൾക്കും വന്നു . 'അമ്മ മുഖേനയാണ് രാജേഷിന് തന്നോടുള്ള ഇഷ്ടത്തിന്റെ ആഴം മനസിലായത് . പണ്ട് കല്യാണാലോചന നടന്നതും മറ്റും . പിന്നീട് സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഷെയർ ചെയ്യാറുണ്ടായിരുന്നു

💬 Comments

View all comments