Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]
അത് നിനക്ക് ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ മാത്രം പറയാം . പക്ഷേ ഞാൻ മരിച്ചാലും നിനക്കൊരു ഉപദ്രവും ഉണ്ടാക്കില്ല ...അങ്ങനെ വിചാരിക്കുകയെ അരുത് . '
രാജേഷ് അന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു വികാരമായിരുന്നു . താനറിയാതെ ഇത്രത്തോളം തന്നെ സ്നേഹിക്കുന്ന ഒരാൾ . വളരെ വിചിത്രമായിരിക്കുന്നു . അന്ന് രാജേഷ് അങ്ങനെ പറഞ്ഞപ്പോൾ മനസ്സിലൊന്നു സ്പർശിച്ചെങ്കിലും നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടിയപ്പോൾ അതൊക്കെ മനസ്സിൽ നിന്നും മാറിയിരുന്നു . ഇവിടെ വന്നു ജോയിൻ ചെയ്തപ്പോൾ ആണ് അറിഞ്ഞത് രാജേഷിന്റെ അമ്മയുടെ വീട് ഇവിടെയാണെന്ന് . പിന്നീട് അവനിവിടെ വന്നു പലപ്പോഴും . അവന്റെ അമ്മയും . . പിന്നെ രാജേഷിന്റെ സ്വഭാവവും കുഴപ്പമില്ലാതെ തോന്നിയപ്പോൾ സ്വാഭാവികമായും അവരോടടുത്തു . .
പല ദിവസങ്ങളിലും അവനെ കാണുവാൻ തുടങ്ങിയപ്പോൾ ഒട്ടൊന്ന് അമ്പരന്നു . ചിലപ്പോൾ ഏതെങ്കിലും കാര്യത്തിനായി ബാങ്കിൽ വരും . അല്ലെങ്കിൽ രാവിലെയോ വൈകിട്ടോ ചിലപ്പോൾ രണ്ടു നേരമോ വഴിയിലുണ്ടാവും . ഒരിക്കൽ സംസാരിച്ചപ്പോൾ താൻ ചോദിച്ചു എന്താണ് ഇതെന്ന് ?
' തന്നെയാണ് കാണാൻ ...താൻ സോഷ്യൽ മീഡിയയിൽ ഒന്നും ഫോട്ടോയോ ഒന്നും ഇടാറില്ലല്ലോ . അപ്പോൾ പിന്നെ എനിക്ക് കാണുവാൻ ഇതേ ഒരു മാർഗ്ഗമുള്ളൂ '.... എന്ന് . ശെരിയാണ് . തന്നെപോലെയൊരു പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ഫോട്ടോ ഇട്ടാൽ ഉണ്ടാവുന്ന ദൂഷ്യവശങ്ങൾ നന്നായിയറിയാം . അത് കൊണ്ടാണ് ഇടാത്തതും . രാജേഷ് ലീവ് കഴിഞ്ഞു പോകുമ്പോൾ ഒന്നാവശ്യപ്പെട്ടിരുന്നു . ഏഇടക്കെങ്കിലും ,എന്തെങ്കിലും ഷെയർ ചെയ്യുകയോ മറ്റോ സോഷ്യൽ മീഡിയയിൽ ചെയ്യുമോ എന്ന് . താൻ അവിടെ ഉണ്ടെന്നു ഉറപ്പാക്കാൻ ആയിട്ട് . അങ്ങനെയെങ്കിലും തന്റെ ഒരു സാമീപ്യം ഉറപ്പിക്കാൻ എന്ന് "
.വാട്ട് ഹാപ്പെൻഡ് രാജേഷ് ആക്ച്വലി ? എന്ന് താൻ ചോദിച്ചു . ഒന്ന് ചിരിച്ചതേയുള്ളൂ ... അത് കഴിഞ്ഞു മാസങ്ങൾ കടന്നു പോയി . രാജേഷിന്റെ അമ്മ പലപ്പോഴും ബാങ്കിൽ പല ആവശ്യങ്ങൾക്കും വന്നു . 'അമ്മ മുഖേനയാണ് രാജേഷിന് തന്നോടുള്ള ഇഷ്ടത്തിന്റെ ആഴം മനസിലായത് . പണ്ട്
💬 Comments
View all comments