Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]
ഉള്ളിൽ അവരോടുള്ള മതിപ്പും സ്നേഹവും കൂടി .. ഇത് പോലെയുള്ള ഒരു കുടുംബത്തിൽ മരുമകളായിട്ട് വരാൻ പറ്റിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു .
രാജേഷ് ഡ്രസ്സ് മാറി വന്നെങ്കിലും അവന്റെ മെല്ലെയുള്ള നീക്കങ്ങളും ഇടയ്ക്കിടെ ലജിതയെ നോക്കുന്നതും ഒക്കെ കണ്ടപ്പോൾ അമ്മ ലജിതയുടെ അടുത്തേക്ക് വന്നു .
"" മോളേ .. നീ ഞങ്ങൾ വാങ്ങിയ പറമ്പ് കണ്ടിട്ടില്ലല്ലോ . നല്ല രസമുണ്ട് . ഈ ടൗണിലെ പോലെയല്ല . രാജേഷിനു വലിയ ആഗ്രഹം ആയിരുന്നു ടൗണിൽ നിന്നും മാറി ഗ്രാമീണാന്തരീക്ഷത്തിൽ ഒരു വീട് വേണമെന്ന് . എല്ലാം ഒത്തിണങ്ങിയ ഒരു വീടും പറമ്പും കിട്ടി . പഴയ വീടാണ് . ഇപ്പോൾ ചില പുതുക്കി പണിയലുകൾ ഒക്കെ നടത്തി . അടുത്ത ലീവിന് ഇവാൻ വരുമ്പോൾ അങ്ങോട്ട് മാറാനാണ് തീരുമാനം "'
അമ്മ പറഞ്ഞപ്പോൾ ലജിതക്ക് എന്തോ പോലെയായി . രാജേഷിന്റെ സാമീപ്യം താൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് അവൾ അപ്പോളാണ് തിരിച്ചറിഞ്ഞത് . അടുത്ത വരവിനു ഇവർ അങ്ങോട്ട് മാറിയാൽ ആകെയുള്ള ഒരു കൂട്ട് ഇല്ലാതാകും . അച്ഛനുമമ്മയും കൂടെയുണ്ടെങ്കിലും എന്തെങ്കിലും മനസ്സ് തുറക്കുന്നത് രാജേഷിന്റെ അമ്മയോടാണ് . വാ തോരാതെ സംസാരിക്കുന്ന്തും രാജേഷിന്റെ അമ്മ തന്നെ .
"' മോളെ ... നീ കൂടെ പോകുന്നുണ്ടോ അവന്റെ കൂടെ ""'
അമ്മ ചോദിച്ചപ്പോൾ ലജിതയൊന്ന് പതറി . പ്രതീക്ഷയോടെ രാജേഷ് തന്നെ നോക്കുന്നത് കണ്ടപ്പോൾ ലജിത ഒന്നാലോചിച്ചു .
പോയാലോ ... രാജേഷും അതാഗ്രഹിക്കുന്നുണ്ടെന്നു അവന്റെ നോട്ടത്തിൽ തന്നെ അറിയാമല്ലോ . താനും ...താനും അതാഗ്രഹിക്കുന്നില്ലേ ... ഇഷ്ടമുള്ള ആളുടെ കൂടെ ഒന്ന് പുറത്തു പോകാൻ .. ഒന്ന് ചുറ്റിയടിക്കാൻ ...
ലജിത മോനെ നോക്കി .. അവൻ നല്ല കളിയിലാണ് . അവളെ ശ്രദ്ധിക്കുന്നത് പോലുമില്ല . ലജിത മോനെ നോക്കുന്നത് കണ്ട അമ്മ അവളോട് പറഞ്ഞു .
"' മോനെ ഞാൻ നോക്കികൊള്ളാം മോളേ .. നീയോടെ പോയില്ലേൽ അവനിങ്ങനെ വട്ടം ചവിട്ടി നടക്കും . പണിക്കാരെ കിട്ടാൻ ഭയങ്കര പാടാണ് . ഇത്
💬 Comments
View all comments