0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 1.3K

''''

"'അയ്യോ ..അമ്മെ .."''

"' മോളിവിടെ ഉള്ളത് കൊണ്ടാ അവനു പറമ്പിൽ പോകാൻ മടി .. അച്ഛനുമമ്മേം എവിടെയോ പോകുന്നെന്ന് പറഞ്ഞില്ലേ . അപ്പോളിന്ന് ഇവിടെ കിടക്ക് ....നാളെ പോകാം . ""'

രാജേഷ് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി .

ശെരിയാണ് , ഒരു കല്യാണത്തിനായിട്ട് അച്ഛനുമമ്മയും പോയി , അവരിനി നാളെയെ വരൂ . അതാണ് മോനെയും കൊണ്ട് പോന്നത് . വൈകുന്നേരം ആകുമ്പോൾ തിരിച്ചെത്തിയാൽ മതിയല്ലോ വീട്ടിൽ എന്നോർത്തു .

"' അത് മതി മോളെ ... അവിടെ പോയി തനിച്ച് കിടക്കണ്ടേ "'

"' ഹമ് ..ശെരിയമ്മേ "' ലജിതയും സമ്മതം മൂളി . രാജേഷിന്റെ സംസാരവും അടുപ്പവും ഒക്കെ എപ്പോഴോ ലജിതയുടെ മനസ്സിലും നേരിയ ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു . അമ്മയും രാജേഷും മോനെ കളിപ്പിക്കുന്നതും മറ്റും നോക്കിയിരുന്നപ്പോൾ അവളുടെ ഉള്ളിൽ അവരോടുള്ള മതിപ്പും സ്നേഹവും കൂടി .. ഇത് പോലെയുള്ള ഒരു കുടുംബത്തിൽ മരുമകളായിട്ട് വരാൻ പറ്റിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു .

രാജേഷ് ഡ്രസ്സ് മാറി വന്നെങ്കിലും അവന്റെ മെല്ലെയുള്ള നീക്കങ്ങളും ഇടയ്ക്കിടെ ലജിതയെ നോക്കുന്നതും ഒക്കെ കണ്ടപ്പോൾ അമ്മ ലജിതയുടെ അടുത്തേക്ക് വന്നു .

"" മോളേ .. നീ ഞങ്ങൾ വാങ്ങിയ പറമ്പ് കണ്ടിട്ടില്ലല്ലോ . നല്ല രസമുണ്ട് . ഈ ടൗണിലെ പോലെയല്ല . രാജേഷിനു വലിയ ആഗ്രഹം ആയിരുന്നു ടൗണിൽ നിന്നും മാറി ഗ്രാമീണാന്തരീക്ഷത്തിൽ ഒരു വീട് വേണമെന്ന് . എല്ലാം ഒത്തിണങ്ങിയ ഒരു വീടും പറമ്പും കിട്ടി . പഴയ വീടാണ്

💬 Comments

View all comments