0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 182.8K

പോയി ജയൻ ചേട്ടനെയും ശ്യാമ ചേച്ചിയെയും കണ്ട് വിത്തുവിതയും വളമിടലും ഏൽപ്പിച്ചു, അതിനുശേഷം പട്ടണത്തിലെ ഷബീറിക്കയുടെ ബിൽഡിംഗുകളിലെ വാടകക്കാരുമായി സംസാരിച്ചു വാടക പിരിച്ചെടുത്തു, ഇപ്പോൾ പമ്പിലെ കണക്കുകളും നോക്കി തീർത്തു.

ഇനി ഇപ്പോൾ ഷബീറിക്കയുടെ വീട്ടിലേക്കുള്ള വലിയൊരു ഷോപ്പിംഗും. എന്നാലും ഉണ്ണിക്ക് ഇതിലൊന്നും ഒരു മടിയും തോന്നിയിരുന്നില്ല. അധ്വാനിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന കർഷകനാണ് അവൻ.

ടൗണിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റിന് മുന്നിൽ അവൻ വണ്ടി നിർത്തി. വണ്ടിയിൽ നിന്നിറങ്ങിയ ഉണ്ണിയെ കണ്ടതും സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ഷാജി ഓടിയെത്തി. ഉണ്ണിയുടെ ഒരു സുഹൃത്തായിരുന്നു ഷാജി.

"ഉണ്ണി, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? പമ്പിൽ നിന്നാണോ വരുന്നത്?"

"ആടോ ഷാജി. ഷബീറിന്റെ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങിത്തരാൻ പറഞ്ഞിട്ടുണ്ട്. നാളെ ഷബീറും നൗഫലും തിരിച്ചു പോകുവല്ലേ, നല്ല ഒന്നാന്തരം സാധനങ്ങൾ തന്നെ വേണം."

ഉണ്ണി വാട്സാപ്പിലെ ലിസ്റ്റ് ഷാജിക്ക് കാണിച്ചു കൊടുത്തു. സൂപ്പർ മാർക്കറ്റിലെ ഓരോ റാക്കിലൂടെയും നടന്ന് സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉണ്ണി വളരെ ശ്രദ്ധ പുലർത്തി.

താനൊരു കർഷകൻ കൂടിയായതുകൊണ്ട് ഓരോ ഉൽപ്പന്നത്തിന്റെയും ഗുണനിലവാരം തിട്ടപ്പെടുത്താൻ അവന് പ്രത്യേക കഴിവുണ്ടായിരുന്നു.

സൂപ്പർ മാർക്കറ്റിലെ കാര്യങ്ങൾ കഴിഞ്ഞ ശേഷം അവൻ പോയത് ടൗണിലെ ഏറ്റവും പ്രശസ്തമായ മൊയ്തീക്കയുടെ മട്ടൺ സ്റ്റാളിലേക്കാണ്. ഉണ്ണിയെ കണ്ടതും മൊയ്തീക്ക കത്തി താഴെ വെച്ചു.

"ഉണ്ണിയേ, എന്താ ഇന്നു പ്രത്യേകമായിട്ട്?"

"മൊയ്തീക്കാ, ഷബീറിന്റെ വീട്ടിലേക്ക് നല്ല നാടൻ ആട്ടിറച്ചി വേണം. റസിയത്ത പ്രത്യേകം പറഞ്ഞിട്ടുണ്ട്, അല്പം പോലും കൊഴുപ്പ് പാടില്ല, നല്ല ഇളം കഷ്ണങ്ങൾ തന്നെ വേണം.

"അതൊക്കെ ഉണ്ണി പറയണമോ? ഹാജിയാരുടെ വീട്ടിലേക്കുള്ളതല്ലേ, ഏറ്റവും

💬 Comments

View all comments