Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിലേക്ക് കണ്ണോടിച്ച ശേഷം അവൻ ഷബീറിനോടായി ചോദിച്ചു:
"എടാ ഷബീറേ... പെട്ടെന്ന് ഓർത്തപ്പോഴാ ചോദിക്കുന്നത്, നമ്മുടെ പമ്പിലെ മാനേജർ ഷെറിന്റെ എങ്ങനുണ്ട്?
ഉണ്ണിയുടെ ആ ചോദ്യം കേട്ടതും ഡ്രസ്സ് ശരിയാക്കിക്കൊണ്ടിരുന്ന നസീമ പെട്ടെന്ന് തിരിഞ്ഞുനോക്കി. അവളുടെ കണ്ണുകളിൽ കൗതുകവും ഒപ്പം ചെറിയൊരു പരിഭവവും നിറഞ്ഞു നിന്നു.
അവൾ കൈകൾ ഇടുപ്പിൽ കുത്തിക്കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു വന്നു.
"ആ... ഷെറിന്റെ കാര്യം പറഞ്ഞപ്പോഴാ എനിക്ക് ഓർമ്മ വന്നത്!" നസീമ ഷബീറിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. "കഴിഞ്ഞ ആഴ്ച ഇക്കയുടെ കൂടെ ഞാൻ പമ്പിൽ പോയപ്പോ എനിക്കൊരു പന്തികേട് തോന്നിയതായിരുന്നു.
അന്ന് എന്നെ വണ്ടിയിലിരുത്തിയിട്ട് ഇക്ക അവിടുത്തെ ഓഫീസിലേക്ക് കേറിപ്പോയല്ലോ. എത്ര നേരം അവിടെ നിന്നു! ഞാൻ വണ്ടിയുടെ ഗ്ലാസ്സിലൂടെയും സൈഡ് മിററിലൂടെയും നോക്കുമ്പോൾ കാണുന്നത് ഇക്ക അവളുടെ കൗണ്ടറിന് അടുത്ത് പോയി നിന്ന് നല്ല ഒലിപ്പീരായിരുന്നു എന്നാണ്.
അവളുടെ അടുത്ത് നിന്ന് എന്തൊരു ചിരിയും കളിയുമായിരുന്നു രണ്ടാളും കൂടെ! അവളാണെങ്കിൽ മുടിയൊക്കെ ശരിയാക്കി, നല്ല ടൈറ്റ് വസ്ത്രവുമിട്ട് ഇക്കയോട് വളരെ അടുത്ത് നിന്ന് സംസാരിക്കുന്നു.
അന്ന് തന്നെ എനിക്ക് തോന്നി കാര്യങ്ങളിലൊക്കെ എന്തോ ഒരു പന്തികേടുണ്ടെന്ന്. പിന്നെ ഞാൻ അത് അത്ര കാര്യമാക്കാൻ പോയില്ല, മനസ്സിൽ വെച്ചു.
എങ്കിലും വണ്ടിയിൽ വെച്ച് ചോദിച്ചപ്പോൾ ഇക്ക സാധാരണ ബിസിനസ്സ് സംസാരിക്കുകയായിരുന്നു എന്ന് പറഞ്ഞ് ഒഴിപ്പിച്ചു."
നസീമ തന്റെ കട്ടിപ്പുരികങ്ങൾ വളച്ച്, കൃത്രിമമായ ദേഷ്യം നടിച്ചുകൊണ്ട് സംസാരിക്കുന്നത് കണ്ട് ഷബീറിന് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൻ കട്ടിലിൽ കുറച്ചുകൂടി എഴുന്നേറ്റിരുന്ന് അവളെ നോക്കി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.
💬 Comments
View all comments