Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]
ഉണ്ണി പതുക്കെ അനിതയെ ഉണർത്താതെ എഴുന്നേറ്റു. അവൾ നല്ല ഉറക്കത്തിലാണ്. ഇന്നലത്തെ ക്ഷീണം അവളുടെ മുഖത്ത് വ്യക്തമാണ്. അവൻ പതിയെ ബെഡ്ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു, നെറ്റിയിൽ ഒരു ചുംബനം കൂടി നൽകി അവൻ ബാത്റൂമിലേക്ക് നടന്നു.
മുഖം കഴുകി ബ്രഷ് ചെയ്തു പുറത്തിറങ്ങിയ ഉണ്ണി നേരെ പോയത് അടുക്കളയിലേക്കാണ്. രാവിലെ അവൾ എഴുന്നേൽക്കും മുൻപ് കോഫി ഉണ്ടാക്കി വെക്കുന്നത് അവനൊരു ശീലമാണ്.
വെള്ളം തിളക്കാൻ വെച്ച ശേഷം അവൻ തന്റെ ഫോണെടുത്ത് ജയൻ ചേട്ടനെ വിളിച്ചു.
രണ്ടാമത്തെ റിങ്ങിൽ തന്നെ ജയൻ ഫോണെടുത്തു.
"ഹലോ ഉണ്ണി... പറയടാ..."
"ജയൻ ചേട്ടാ, എഴുന്നേറ്റോ? ഞാൻ വിളിച്ചു ബുദ്ധിമുട്ടിച്ചോ?"
"ഏയ് ഇല്ലെടാ, ഞാൻ എഴുന്നേറ്റ് റെഡിയാകുവായിരുന്നു. ഇവിടുന്ന് ഒരു ആറുമണിക്ക് ഇറങ്ങും. ട്രാക്ടർ ഡ്രൈവർ രമേശനോട് ഞാൻ ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു.
അവൻ പമ്പിൽ നിന്നും വണ്ടി എടുത്തു അങ്ങോട്ട് വന്നോളും."
"ആഹ് നന്നായി. വിത്തിന്റെ കാര്യം എന്തായി? ഇന്നലെ പറഞ്ഞ ആൾക്കാർ വരുമോ?"
"അതൊക്കെ ഞാൻ ഏറ്റിട്ടില്ലേ. ശ്യാമയും വരുന്നുണ്ട് കൂടെ. ഉണ്ണി പേടിക്കണ്ട, വിതക്കാനുള്ള പണിക്കാരായ പെണ്ണുങ്ങളെ ഒക്കെ ഞങ്ങൾ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
അവർ കറക്റ്റ് സമയത്തു പാടത്തു എത്തും. നീ അങ്ങോട്ട് വരുന്നുണ്ടോ രാവിലെ?"
"ഞാൻ വരും ചേട്ടാ. പക്ഷെ വന്നിട്ട് പെട്ടന്ന് പോകും. രാവിലെ അനിതയെ സ്കൂളിൽ ആക്കണം, അത് കഴിഞ്ഞു ഷബീറിന്റെ പുതിയ ബിൽഡിംഗ് പണിയുന്നിടത്തേക്ക് പോണം.
അവരുടെ വീട്ടിലേക്ക് പോണം. കുറച്ചധികം പണിയുണ്ട് ചേട്ടാ ഇന്ന്.
"അതൊന്നും കുഴപ്പമില്ല. ഞങ്ങൾ അവിടെ ഉണ്ടാവുമല്ലോ. നീ നിന്റെ
💬 Comments
View all comments