Chapter Title : യാത്രമൊഴിയും പ്രണയരാവും [രതിമന്മഥൻ]
ഷബീർ നസീമയെ ഇറുകെ കെട്ടിപ്പിടിച്ചു. അവളുടെ കഴുത്തിൽ അവൻ മൃദുവായി ചുംബിച്ചു.
നസീമ അവനിലേക്ക് ചാഞ്ഞു. ഷബീർ അവളെ തന്റെ നേരെ തിരിച്ചു നിർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.
"കരയാതെടോ... ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരില്ലേ," ഷബീർ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
നസീമ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു, "എനിക്ക് നിങ്ങളെ വിട്ടുനിൽക്കാൻ വയ്യ ഷബീർ... ഈ അവധി ദിവസങ്ങൾ ഇത്ര വേഗം തീർന്നുപോയല്ലോ."
ഷബീർ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ അവൻ തന്റെ ചുണ്ടുകൾ അമർത്തി. അതൊരു നീണ്ട ചുംബനമായിരുന്നു. അവരുടെ പ്രണയവും വിരഹവേദനയും പരസ്പരം കൈമാറുന്ന ഒരു നിമിഷം.
ചുറ്റുമുള്ള ലോകം അവർ മറന്നു. അവന്റെ ഹൃദയമിടിപ്പ് അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു. "എല്ലാ ദിവസവും വിളിക്കണം, എന്നെ മറക്കരുത്," നസീമ അവനോട് ചേർന്നുനിന്നുകൊണ്ട് മന്ത്രിച്ചു.
"ഒരിക്കലും ഇല്ല എന്റെ പെണ്ണേ," അവൻ അവളുടെ നെറ്റിയിൽ ഒരിക്കൽ കൂടി ചുംബിച്ചു. ഇവിടെ ഉണ്ണിയും അനിതയും ഹിബയുമൊക്കെ ഉണ്ടല്ലോ പിന്നെ..
അതേസമയം, ഹിബയും നൗഫലും തങ്ങളുടേതായ ലോകത്തായിരുന്നു. നൗഫൽ ഷർട്ടിന്റെ ബട്ടൺസ് ഇടുമ്പോൾ ഹിബ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ അടക്കാനാവാത്ത സങ്കടം തളംകെട്ടി നിന്നു.
നൗഫൽ അവളുടെ അടുത്തേക്ക് വന്ന് അവളെ തന്റെ നെഞ്ചോട് ചേർത്തു. ഹിബ പൊട്ടിക്കരഞ്ഞുപോയി.
"ഹിബാ... എന്റെ കുറുമ്പിപ്പെണ്ണേ, ഇങ്ങനെ കരയാതെ. നീ കരഞ്ഞാൽ പിന്നെ എനിക്ക് സമാധാനത്തോടെ പോകാൻ പറ്റുമോ?" നൗഫൽ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ചോദിച്ചു.
ഹിബ അവനെ കൂടുതൽ ഇറുകെ കെട്ടിപ്പിടിച്ചു. അവന്റെ പെർഫ്യൂമിന്റെ ഗന്ധം
💬 Comments
View all comments