Chapter Title : രാധികോന്മാദം [? ? ? ? ?]
വൃത്തിയായി, ഉടുത്ത മുണ്ടും മാറ്റി ചുവന്ന ഷർട്ടുമിട്ടു പുറത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.
“ഏട്ടാ ചായ കുടിക്കാൻ ആയോ...ഇപ്പൊ ഇടണോ…”
“ഞാൻ പുറത്തു പോവാണ്...രാധികേ..” മോളെന്നുള്ള വിളി പെട്ടന്ന് രാധികേ എന്നായപ്പോൾ രാധിക അപ്പോഴും അവനെ നോക്കി ചിരിച്ചു.
“മോളെന്നു.. വിളിച്ചൂടെ…”
“ശെരി മോളെ..” രാധികയുടെ മനം ലജ്ജയുടെ പൂക്കൾ ഉതിർന്നു വീണു.
വിശ്വന്റെ മനസിലും രാധിക ഉണർന്നു തുടങ്ങിരുന്നു. അവൻ കയ്യും മടക്കി നടന്നു വീടിന്റെ താഴേക്ക് ഉള്ള പടികൾ ഇറങ്ങി പോകുന്നതവൾ നോക്കി നിന്നു. കാറ് വരാനുള്ള വഴി മറ്റൊരെണ്ണം ഉണ്ടെങ്കിലും നടക്കാൻ സുഖമീ വഴിയാണ്. വരമ്പത്തൂടെ വിശ്വൻ കാഴ്ച്ചകൾ ഒക്കെ കണ്ടു ഓരോന്നോർത്തുകൊണ്ട് നടന്നു.
അന്ന് രാത്രി അടുക്കളയിലെ പണിയെല്ലാം തീർത്തുകൊണ്ട് കുളി കഴിഞ്ഞു നനവുണങ്ങാത്ത അവളുടെ നിതംബം മൂടും മുടിയും പിന്നിലേക്കിട്ടുകൊണ്ട് രാധിക ബെഡ്റൂമിലേക്ക് കയറി. അജയൻ കുഞ്ഞി മേശയുടെ അരികിൽ കസേരയിൽ ഇരുന്നു ഒരു ഭക്തി ഗാന പുസ്തകം മനസിലുരുവിട്ടു വായിക്കുകയായിരുന്നു.
“രാധികേ..”
“എന്തായേട്ടാ ...”
“ഏട്ടനെ, നല്ലപോലെ നോക്കണം കേട്ടോ, ഒരു കുറവും വരുത്തരുത്.”
“ഞാൻ നോക്കാം ഏട്ടാ...”
“എനിക്ക് വേണ്ടിയാണു, ഏട്ടൻ ജയിലിൽ പോയത്...” അജയൻ കസേരയിൽ ചാരിയിരുന്നുകൊണ്ട് രാധികയുടെ മുഖം നോക്കാതെ പറഞ്ഞു. അതുപറയുമ്പോൾ അവന്റെ മനസ് വിങ്ങുന്നുണ്ടായിരുന്നു.
“അതെന്തേ ഏട്ടാ എന്നോട് ഇതുവരെ പറയാഞ്ഞേ ...” രാധിക ഞെട്ടലോടെ അജയന്റെ അടുത്തിരുന്നു…
“അത് ...നീയറിഞ്ഞാൽ എന്നെ വെറുക്കുമോ എന്ന പേടിയെനിക്കുണ്ടാരുന്നു….”
“എങ്കിൽ പറയണ്ട ഏട്ടാ...എനിക്കേന്റെട്ടനാണ് വലുത്!”
“അല്ല രാധികേ ...നീയറിയണമെല്ലാം...”
“ഇതെല്ലാം 4 വർഷം മുൻപുള്ള കഥയാണ് ….
ഏട്ടന് അന്നൊരു പെൺകുട്ടിയെ വലിയ ഇഷ്ടമായിരുന്നു.
💬 Comments
View all comments