0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4093

ശ്യാമ, നല്ല ഐശ്വര്യമാണ്, അവളോട് സംസാരിക്കാൻ വേണ്ടി ആൽത്തറയിലൊക്കെ ഏട്ടൻ എപ്പോഴുമിരിക്കും, ഇവിടത്തെ വലിയ നായർ തറവാട്ടിലെ കുട്ടിയായിരുന്നു അവൾ. പരസ്പരം കണ്ണുകൾ കൊണ്ട് തന്നെ പ്രണയം അറിഞ്ഞ അവർ, അമ്പലത്തിൽ വെച്ച് മാത്രമായിരുന്നു തമ്മിൽ കണ്ടിരുന്നത്. ഏട്ടൻ അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ, അവളുടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അവൾക്ക് വീട്ടിൽ നിന്നും ഇറങ്ങിവരാനായില്ല! അങ്ങനെ ഇക്കാര്യമറിഞ്ഞ ശ്യാമയുടെ വീട്ടുകാർ അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ, ആ കുട്ടിയുടെ കല്യാണത്തിന് തലേന്ന് ഏട്ടനവളെ അവളുടെ വീട്ടിൽ നിന്നും വിളിച്ചറക്കി വന്നു. പക്ഷെ വീടെത്തും മുൻപ് ഒരു 20 ഓളം ഗുണ്ടകൾ ചേർന്ന് ഏട്ടനെ വെട്ടാൻ വേണ്ടി ജീപ്പിലൊക്കെ കവലയിലേക്ക് വന്നു. ഏട്ടൻ അവരോടു ഏറ്റുമുട്ടി പരമാവധി പിടിച്ചു നിന്നു. പക്ഷെ അപ്രതീക്ഷിതമായി നെഞ്ചിൽ ഒരു വെട്ടേറ്റപ്പോൾ ഏട്ടനൊന്നു പിടഞ്ഞു . ആ സമയം ശ്യാമയെ അവർ കൂട്ടികൊണ്ടു പോയി. ഞാനും നാട്ടാരും ചേർന്ന് ഏട്ടനെ ഞാൻ ആശുപത്രിയെലെത്തിച്ചു. പക്ഷെ അപ്പോഴേക്കും ശ്യാമയുടെ കല്യാണം നടക്കുകയും ചെയ്തു. കുറച്ചൂസം കഴിഞ്ഞപ്പോൾ ആ ദുരന്ത വാർത്ത ഈ നാട് മുഴുവൻ പടർന്നു. ശ്യാമ തൂങ്ങി മരിച്ചെന്നു കേറ്റട്ടനിമിഷം ഏട്ടനാകെ തകർന്നു.

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരും വഴി ശ്യാമയുടെ അച്ഛനെ കണ്ട ഏട്ടന് ദേഷ്യം വന്നു. അയാളുടെ കരണത്തു ഏട്ടൻ അടിച്ചപ്പോൾ ആ നാട്ടുപ്രമാണിയുടെ അഭിമാനം ചോർന്നു.! അയാൾ പകരം വീട്ടാൻ രാത്രി തോക്കുമായി വീട്ടിലേക്ക് വന്നു. ഞാൻ വായനശാലയിൽ നിന്നും വരികയായിരുന്നു ആ സമയം. ചാരുകസേരയിൽ കിടക്കുന്ന ഏട്ടന്റെ നെഞ്ചിൽ തോക്കു ചൂണ്ടുന്നത് കണ്ടപ്പോൾ ഞാൻ ഉമ്മറത്തെ വെള്ളം

💬 Comments

View all comments