Chapter Title : രാഘവായനം 1 [പഴഞ്ചൻ]
നശിപ്പിക്കണം... ഈശ്വരാ... “ ഇത്രയും പറഞ്ഞ് മുത്തശ്ശി കണ്ണുകൾ അടച്ചു... മുത്തശ്ശിയുടെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ താഴേക്കിറ്റു വീണു... “ മുത്തശ്ശീ... മുത്തശ്ശീ... “ രാഘവ് മുത്തശ്ശിയെ കുലുക്കി വിളിച്ചു... മുത്തശ്ശി വിളി കേട്ടില്ല... തന്റെ നിയോഗം കഴിഞ്ഞതും ആ പുണ്യദേഹത്തിൽ നിന്ന് ആത്മാവ് വിട്ടകന്നു... കത്തുന്ന ചിതയ്ക്കരികിൽ നിന്ന് എല്ലാവരും പോയി... കത്തിത്തീരാറായ മുത്തശ്ശിയുടെ ചിത കത്തുന്നത് നോക്കിനിന്ന രാഘവിന്റെ കാതുകളിൽ അവരുടെ വാക്കുകൾ വന്ന് അലയടിച്ചു കൊണ്ടിരുന്നു... നീ ലങ്കയിൽ പോകണം... ചന്ദ്രഹാസം നശിപ്പിക്കണം... അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നു വീണുകൊണ്ടിരുന്നു... രാമായണം... രാവണൻ... ലങ്ക... ചന്ദ്രഹാസം... ഇതൊക്കെ ഐതീഹ്യമല്ലേ... മുത്തശ്ശി പറഞ്ഞതൊക്കെ ശരിയാകുന്നതെങ്ങിനെ?... 3500 വർഷങ്ങൾക്ക് ശേഷം ഒരാൾ പുനർജ്ജനിക്കുമെന്നോ?... അതിന് ഇത്തിരിപ്പോന്ന താൻ എന്തുചെയ്യാൻ?... അങ്ങിനെയൊരു വാൾ ഉണ്ടെങ്കിൽ തന്നെ ഇത്രയും നാൾ കേടുകൂടാതെ ഇരിക്കുന്നതെങ്ങിനെ?... ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉൂരിത്തിരിഞ്ഞു... എന്തായാലും മുത്തശ്ശി പറഞ്ഞതു പോലെ നിലവറയിൽ പോയി നോക്കുക തന്നെ... സത്യമറിയണമല്ലോ... അവൻ കത്തിത്തീർന്ന ചിതയ്ക്കരികിൽ നിന്നും ഉറച്ച കാലടികളോടെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു... നിലവറയിലേക്ക്... മുത്തശ്ശിയുടെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യം തേടി... അന്ന് വൈകിട്ട് തന്നെ അമ്മയുടെ കയ്യിൽ നിന്ന് നിലവറയുടെ താക്കോൽ മേടിച്ച് പഴയ ബുക്കുകളിൽ ചിലത് എടുക്കാനെന്ന പേരിൽ രാഘവ് നിലവറയ്ക്കുള്ളിൽ കയറി... വീടിനകത്തളത്തിലെ ചായ്പ്പിൽ നെല്ലിടിക്കുന്ന ഉരൽ വച്ചിരുന്ന സ്ഥലമയിരുന്നു നിലവറയിലേക്കുള്ള വഴിയുടെ മുഖം... ഉരൽ തള്ളിനീക്കിയപ്പോൾ ചതുരത്തിലുള്ള ഒരു വാതിൽ കണ്ടു... സൂക്ഷിച്ച് നോക്കിയാൽ മാത്രമേ അതൊരു വാതിൽ ആണെന്ന് മനസ്സിലാകൂ... പഴയ വീടാണിത്...
💬 Comments
View all comments